21 കടകളില്‍ പരിശോധന: 4 സ്ഥാപനങ്ങൾക്ക്‌ പിഴ



കോഴിക്കോട്  ഭക്ഷ്യസുരക്ഷാ വകുപ്പ്  കോഴിക്കോട് നോർത്ത്, ഫറോക്ക്, ചെത്തുകടവ്, കുറ്റിക്കാട്ടൂർ, ചാത്തമംഗലം, വെള്ളിപറമ്പ് എന്നിവിടങ്ങളിലായി 21 കടകളിൽ പരിശോധന നടത്തി. ആറ് ഹോട്ടലുകൾ, അഞ്ച് ജ്യൂസ് കടകൾ, അഞ്ച് മത്സ്യക്കടകൾ, ഒരു പലവ്യഞ്ജനക്കട എന്നിവിടങ്ങളിൽ നടന്ന പരിശോധനയിൽ നാല് സ്ഥാപനങ്ങൾക്ക് പിഴ ഈടാക്കാനായി നോട്ടീസ് നൽകി. ഫ്രെസ്ക ബേക്ക്സ് ആൻഡ്‌ കൂൾബാർ ചെത്തുകടവ്, ചാത്തമംഗലം നാഷണൽ ഹോട്ടൽ, വെെഷ്ണവി ബേക്കറി ചാത്തമംഗലം, ടി പി ഫിഷ് സ്റ്റാൾ ചാത്തമംഗലം, ലൈസൻസ് എടുക്കാതെ പ്രവർത്തിച്ച എരഞ്ഞിപ്പാലത്തെ ചിക്കിങ്‌ കോൾഡ് സ്റ്റോറേജ് എന്നീ സ്ഥാപനങ്ങൾ താൽക്കാലികമായി അടപ്പിച്ചു. Read on deshabhimani.com

Related News