നഗരസഭ വൈസ് ചെയർമാനും സ്ഥിരം സമിതി അധ്യക്ഷയും രാജിവച്ചു



വടകര എൽഡിഎഫ്‌ ഘടക കക്ഷികൾ തമ്മിലുള്ള ധാരണ പ്രകാരം നഗരസഭ വൈസ് ചെയർമാൻ പി കെ സതീശനും, വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ കെ കെ വനജയും സ്ഥാനങ്ങൾ രാജിവെച്ചു.ഒരു വർഷത്തിന് ശേഷം ഘടക കക്ഷിയായ എൽജെഡിയ്ക്ക് വൈസ് ചെയർമാൻ സ്ഥാനം നൽകാമെന്ന മുന്നണി ധാരണയുടെ അടിസ്ഥാനത്തിലാണ് സിപിഐ എമ്മിലെ പി കെ സതീശൻ ചൊവ്വാഴ്‌ച നഗരസഭാ സെക്രട്ടറിക്ക് മുമ്പാകെ രാജി സമർപ്പിച്ചത്. എൽജെഡിയിലെ കെ കെ വനജയും, ധനകാര്യ സ്ഥിരം സമിതി അംഗം എൽജെഡിയിലെ രാജിത പതേരിയും രാജി സമർപ്പിച്ചു.  ഒരു വർഷം എൽജെഡിക്കും, മൂന്നാം വർഷം സിപിഐക്കുമാണ് വൈസ് ചെയർമാൻ സ്ഥാനം. അവസാന രണ്ടുവർഷം സിപിഐ എം വൈസ് ചെയർമാൻ സ്ഥാനം ഏറ്റെടുക്കും. വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷസ്ഥാനവും ധനകാര്യ സ്ഥിരം സമിതി അംഗത്വവും ഒരു വർഷത്തേക്ക് സിപിഐ എമ്മിന് ലഭിക്കും. പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു. Read on deshabhimani.com

Related News