മഴ വിതച്ചത്‌ 
3 കോടിയുടെ നാശം



  കോഴിക്കോട്  അതിതീവ്ര മഴയിൽ ജില്ലയിൽ ഒരാഴ്‌ചക്കിടെ 3.4 കോടി രൂപയുടെ കൃഷിനാശമെന്ന്‌ കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തൽ.  വെള്ളംകയറിയും കൃഷിഭൂമിയിലെ മേൽമണ്ണ്‌ നഷ്ടപ്പെട്ടും 1784 കർഷകരുടെ വിളകളാണ്‌ നശിച്ചത്‌. 44 ഹെക്ടറിൽ നാശമുണ്ടായി. കൃഷി ഓഫീസർമാർ കൃഷിയിടങ്ങൾ സന്ദർശിച്ചാണ്‌ കണക്കെടുത്തത്‌. കാറ്റിലും മഴയിലും വാഴക്കർഷകർക്കാണ് കൂടുതൽ നഷ്ടം. 15.67 ഹെക്ടറിലെ 29,500 കുലച്ച വാഴകളാണ് ഒടിഞ്ഞത്‌. 1.77 കോടി രൂപയുടെ നഷ്ടം ഇതുവഴിയുണ്ടായി. കുലയ്‌ക്കാറായ 13,995 വാഴ നശിച്ചതിൽ 56 ലക്ഷമാണ് നഷ്ടം. കവുങ്ങ്‌, കുരുമുളക്, റബർ എന്നിവയ്‌ക്കും കാര്യമായ നാശമുണ്ട്‌. 44,000 രൂപയുടെ നാളികേര കൃഷിയും നശിച്ചു. പലയിടങ്ങളിലും പച്ചക്കറി കൃഷിയും വെള്ളത്തിലായി.   കൂടുതൽ കൃഷി നാശം കുന്നമംഗലം ബ്ലോക്കിലാണ്‌. 66.39 ലക്ഷം രൂപയുടെ നഷ്ടമുണ്ട്‌. വടകര ബ്ലോക്കിൽ 40. 80 ലക്ഷം രൂപയുടേതാണ്‌ നഷ്ടം. കോഴിക്കോട്‌ ബ്ലോക്കിലാണ്‌ ഏറ്റവും കുറവ്‌ കൃഷി നാശം.    Read on deshabhimani.com

Related News