മന്ത്രി പങ്കെടുക്കുന്ന വാഹനീയം അദാലത്ത്‌ നാളെ വാഹന സംബന്ധ അപേക്ഷകളുണ്ടോ.. പരാതിയുണ്ടോ..പോരൂ



  കോഴിക്കോട്  ജില്ലയിലെ റീജ്യണൽ,  സബ് റീജ്യണൽ ട്രാൻസ്പോർട്ട് ഓഫീസുകളിലെ വാഹന സംബന്ധമായ നികുതി കുടിശ്ശിക, വിവിധ അപേക്ഷകൾ, മറ്റ് പരാതികൾ എന്നിവ പരിഹരിക്കാൻ ജില്ലാ പരാതി പരിഹാര അദാലത്ത് ‘വാഹനീയം 2022' വെള്ളിയാഴ്‌ച നടക്കും. ടൗൺഹാളിൽ രാവിലെ 9.30ന് ആരംഭിക്കുന്ന അദാലത്ത് മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യുമെന്ന് ആർടിഒ  പി ആർ   സുമേഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.  മോട്ടോർ വാഹന വകുപ്പുമായി ബന്ധപ്പെട്ട നികുതി കുടിശ്ശിക, റവന്യൂ റിക്കവറി നടപടി, നോൺ ട്രാൻസ്പോർട്ട് വാഹനങ്ങളുടെ ചെക്ക് റിപ്പോർട്ടുകൾ, വിവിധ അപേക്ഷകൾ, മറ്റ് പരാതികൾ എന്നിവയിൽ  മന്ത്രിയുമായി ജനങ്ങൾക്ക് നേരിട്ട് സംവദിച്ച് പരിഹാരം കാണാം. മന്ത്രി എ കെ ശശീന്ദ്രൻ ചടങ്ങിൽ അധ്യക്ഷനാകും. മന്ത്രിമാരായ അഡ്വ. പി എ മുഹമ്മദ് റിയാസ്, അഹമ്മദ് ദേവർ കോവിൽ എന്നിവർ മുഖ്യാതിഥികളാവും. Read on deshabhimani.com

Related News