ബ്ലാസ്റ്റേഴ്‌സ് പെൺപടയിലേക്ക്‌ നിധിയ...



മുക്കം കേരളത്തിലെ പ്രൊഫഷണൽ ഫുട്‌ബോൾ ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്‌സിന്റെ വനിതാ സംഘത്തിലേക്ക്‌ കാരശേരി ആനയാംകുന്ന് സ്വദേശി നിധിയയും.  ടീമിലേക്ക്‌ മൂന്ന് വർഷത്തേയ്ക്കാണ് നിധിയ കരാർ ഒപ്പുവെച്ചത്. ആനയാംകുന്ന് കുവ്വപാറമ്മൽ ശ്രീധരന്റെയും രാധാമണിയുടെയും മകളാണ്. നേരത്തേ തൃശൂർ ജില്ലാ ടീമിലും കേരള വനിതാ ടീമിലും ഗോകുലം കേരള ടീമിലുമുണ്ടായിരുന്നു. മിഡ്‌ ഫീൽഡറാണ്. ബ്ലാസ്റ്റേഴ്‌സ്‌ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന്റെ ആഹ്ലാദത്തിലാണ് കുടുംബവും നാട്ടുകാരും. ഡിവൈഎഫ്ഐ തിരുവമ്പാടി ബ്ലോക്ക് കമ്മറ്റി അഭിനന്ദിച്ചു. Read on deshabhimani.com

Related News