യുവാവിനെ നാട്ടിലെത്തിച്ചു ഗൾഫിൽനിന്ന് കരിപ്പൂരിലെത്തി കാണാതായ യുവാവ്‌ ഗൂഡല്ലൂരിൽ



  കൊയിലാണ്ടി  അബുദാബിയിൽനിന്ന് നാട്ടിലെത്തിയശേഷം കാണാതായ യുവാവിനെ കൊയിലാണ്ടി പൊലീസ് കണ്ടെത്തി. നന്തി പീടികവളപ്പിൽ   മുഹമ്മദ് ഉമ്മർ മുക്തറിനെയാണ് (24) ഗൂഡല്ലൂരിൽനിന്ന് കണ്ടെത്തിയത്. കഴിഞ്ഞ മാസം പതിനഞ്ചിനാണ്‌ യുവാവ്‌ കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയത്‌. വീട്ടിലേക്ക് എത്തിയിരുന്നില്ല. ഇതുകാണിച്ച്‌ ബാപ്പ റസാഖാണ്‌ ചൊവ്വാഴ്‌ച കൊയിലാണ്ടി പൊലീസിൽ പരാതി നൽകിയത്‌.  ഇത്‌ അന്വേഷിച്ച പൊലീസ്‌ യുവാവ്‌ ഗുഡല്ലൂരിൽ ഉണ്ടെന്ന് മനസ്സിലാക്കി. അവിടെയെത്തിയശേഷം ലോഡ്ജ്‌ മുറിയിൽനിന്ന്‌ ബുധൻ പുലർച്ചെയാണ്‌ കസ്‌റ്റഡിയിലെടുത്തത്‌. രാവിലെ പതിനൊന്നോടെ കൊയിലാണ്ടി പൊലീസ്‌ സ്‌റ്റേഷനിൽ എത്തി. സ്വന്തം ഇഷ്ടപ്രകാരം പോയതാണെന്നാണ് യുവാവ്‌ പറഞ്ഞത്‌. ഡിവൈഎസ്‌പി ഹരിപ്രസാദിന്റെ നേതൃത്വത്തിൽ കൂടുതൽ ചോദ്യംചെയ്‌തു. സിഐ സുനിൽകുമാറിന്റെ നേതൃത്വത്തിൽ എസ്ഐ പ്രദീപ്, സിപിഒമാരായ ബിനീഷ്, ഷിനു, ഒ കെ സുരേഷ്, പ്രദീപ് എന്നിവരാണ്‌ കേസന്വേഷിച്ചത്‌. Read on deshabhimani.com

Related News