70 വയസ്സ് കഴിഞ്ഞ ഡ്രൈവർമാരെ 
ആദരിച്ചു

എഐആർടിഡബ്ല്യുഎഫ് സിഐടിയു നേതൃത്വത്തിൽ മുതിർന്ന 
ഡ്രൈവർമാർക്കുള്ള ആദരവ് പി കെ പ്രേംനാഥ് ഉദ്ഘാടനം ചെയ്യുന്നു


 വടകര ഓൾ ഇന്ത്യ റോഡ് ട്രാൻസ്പോർട്ട് വർക്കേഴ്സ് ഫെഡറേഷൻ സിഐടിയു 50-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി, 70 വയസ്സ് കഴിഞ്ഞ 26 ഡ്രൈവർമാരെ ആദരിച്ചു. ആദരവും വിവിധ യൂണിയനുകളിൽനിന്ന് രാജിവച്ച് വന്നവർക്കുള്ള സ്വീകരണവും ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ സിഐടിയു ജില്ലാ പ്രസിഡന്റ് പി കെ പ്രേംനാഥ് ഉദ്ഘാടനം ചെയ്തു. വേണു കക്കട്ടിൽ അധ്യക്ഷനായി. യൂണിയൻ ജില്ലാ ജന. സെക്രട്ടറി കെ കെ മമ്മു, സിഐടിയു ഏരിയാ സെക്രട്ടറി വി കെ വിനു, വി രമേശൻ, എ ബിന്ദു, സാജിർ കാരാട്ട്, അനിൽകുമാർ, എം പ്രദീപൻ, എം കെ പ്രസന്നകുമാർ എന്നിവർ സംസാരിച്ചു. എം പി സുരേഷ് ബാബു സ്വാഗതം പറഞ്ഞു. Read on deshabhimani.com

Related News