സിപിഐ എം
പ്രവര്‍ത്തക യോഗം ഇന്ന്‌



കോഴിക്കോട്‌ സിപിഐ എം ജില്ലയിലെ ലോക്കൽ കമ്മിറ്റി അംഗങ്ങൾ, ബ്രാഞ്ച് സെക്രട്ടറിമാർ എന്നിവരുടെ സംയുക്ത യോഗം ബുധൻ നാല്‌ മേഖലകളിലായി നടക്കും. കോഴിക്കോട് സ്വപ്ന നഗരിയിലുള്ള കാലിക്കറ്റ് ട്രേഡ് സെന്ററിൽ രാവിലെ 10ന്‌ നടക്കുന്ന യോഗത്തിൽ ഫറോക്ക്, കോഴിക്കോട് സൗത്ത്, കോഴിക്കോട് ടൗൺ, കോഴിക്കോട് നോർത്ത്, കക്കോടി ഏരിയകളിൽ നിന്നുള്ളവരാണ് പങ്കെടുക്കേണ്ടത്. മുക്കം ഇ എം എസ് സ്മാരക ടൗൺ ഹാളിൽ പകൽ രണ്ടരയ്‌ക്ക്‌ നടക്കുന്ന യോഗത്തിൽ തിരുവമ്പാടി, കുന്നമംഗലം, താമരശേരി ഏരിയകളിൽ നിന്നുള്ള പ്രവർത്തകർ പങ്കെടുക്കണം. രാവിലെ 10ന്‌ വള്ളിക്കാട് അത്താഫി ഓഡിറ്റോറിയത്തിൽ നടക്കുന്ന യോഗത്തിൽ വടകര, ഒഞ്ചിയം, നാദാപുരം,  കുന്നുമ്മൽ ഏരിയയിൽ നിന്നുള്ളവരും  പകൽ രണ്ടരക്ക്‌  മേപ്പയ്യൂർ ടി കെ ഓഡിറ്റോറിയത്തിൽ ചേരുന്ന യോഗത്തിൽ പേരാമ്പ്ര, ബാലുശേരി, കൊയിലാണ്ടി, പയ്യോളി ഏരിയയിൽ നിന്നുള്ളവരും  പങ്കെടുക്കണം. യോഗങ്ങളിൽ പാർടി സംസ്ഥാന സെക്രട്ടറിയറ്റ് അംഗം  പി എ മുഹമ്മദ് റിയാസ്, ജില്ലാ സെക്രട്ടറി പി മോഹനൻ എന്നിവർ സംസാരിക്കും. Read on deshabhimani.com

Related News