മൃതദേഹം പോസ്റ്റ്മോർട്ടത്തിനെത്തിക്കാൻ വൈകി; മനുഷ്യാവകാശ കമീഷൻ കേസെടുത്തു



താമരശേരി ആദിവാസി വയോധികയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനെത്തിക്കാൻ വൈകിയെന്ന പരാതിയിൽ മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്തു. കൂരാച്ചുണ്ട് പഞ്ചായത്ത് നാലാം വാർഡിൽ കക്കയം അമ്പലക്കുന്ന് ആദിവാസി കോളനിയിലെ മാധവിയാണ് (90) ശനിയാഴ്ച വൈകിട്ട് താമരശേരി താലൂക്ക് ആ ശുപത്രിയിലേക്കുള്ള യാത്രയിൽ മരിച്ചത്.  എന്നാൽ ഇൻക്വസ്റ്റ് നടപടിയ്‌ക്കായി കൂരാച്ചുണ്ട്‌ പൊലീസ് എത്താൻ വൈകിയതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിക്കാൻ എട്ട്‌ മണിക്കൂറെടുത്തെന്ന പരാതിയിലാണ് മനുഷ്യാവകാശ കമീഷന്റെ നടപടി. Read on deshabhimani.com

Related News