പേ വാർഡുകൾ ഒഴിഞ്ഞുകിടക്കുന്നു



കോഴിക്കോട്  മെഡിക്കൽ കോളേജ് ആശുപത്രിയിലെ  പേ വാർഡുകൾ ഒഴിഞ്ഞുകിടക്കുന്നു. കെഎച്ച്ആർഡബ്ല്യുഎസിന്റെ പേ വാർഡുകളിൽ ജനത വിഭാഗത്തിൽ 28, ഡീലക്സ് വിഭാഗത്തിൽ 88 മുറികളാണുള്ളത്. ഇതിൽ ജനതയിലെ ഏഴുമുറികൾ അടിയന്തര സാഹചര്യം വന്നാൽ ഉപയോഗിക്കാനും ഡീലക്സിലെ താഴെ നിലയിലെ ഏഴുമുറികൾ  സൈക്യാട്രി ഒപി പ്രവർത്തിക്കാനുമായി നൽകിയതാണ്. ബാക്കി മുറികളിൽ ആറ് രോഗികൾ മാത്രമാണ് ചികിത്സയിലുള്ളത്. മറ്റുള്ളതെല്ലാം ഒഴിഞ്ഞുകിടക്കുകയാണ്.  പേ വാർഡുകൾ കോവിഡ് ഐസൊലേഷൻ വാർഡുകളാക്കി മാറ്റിയിരുന്നു. അതിനുശേഷം അറ്റകുറ്റപ്പണികൾ നടത്തി നവീകരിച്ച് തുറന്നുകൊടുത്തെങ്കിലും രോഗികൾ എത്താത്ത സ്ഥിതിയാണുള്ളത്. മുമ്പ്‌ പേ വാർഡ് ലഭിക്കാനായി ബുക്ക് ചെയ്ത് കാത്തിരിക്കണമായിരുന്നു.  സാധാരണ വാർഡുകളിൽ ലഭിക്കുന്ന ഡോക്ടർമാരുടെ സേവനമുൾപ്പെടെ എല്ലാ ചികിത്സയും പേ വാർഡുകളിൽ ലഭിക്കുന്നുണ്ട്.  ജനതക്ക് 500 ഉം ഡീലക്സിന് 600 ഉം രൂപയാണ് ദിവസവാടക. സൂപ്രണ്ട് ഓഫീസിലെ കൗണ്ടറിൽ പണമടച്ചാണ്‌ പേ വാർഡ്‌ ബുക്ക് ചെയ്യുന്നത്‌. Read on deshabhimani.com

Related News