ആർഎസ്എസ് ഭീകരതക്കെതിരെ പ്രതിഷേധം

ആർഎസ്എസ് ഭീകരതക്കെതിരെ സി പി ഐ എം പേരാമ്പ്രയിൽ നടത്തിയ പൊതുയോഗം കെ കെ ദിനേശൻ 
ഉദ്ഘാടനംചെയ്യുന്നു


പേരാമ്പ്ര  ഭക്ഷണത്തിൽ മതം കലർത്തി ജനങ്ങളെ വർഗീയമായി ചേരിതിരിക്കുന്ന ആർഎസ്എസ് ഭീകരതക്കെതിരെ സിപിഐ എം പേരാമ്പ്രയിൽ പ്രകടനവും പൊതുയോഗവും നടത്തി. ഹലാൽ ബീഫ് വിറ്റതിന്റെ പേരിൽ ഹൈപ്പർമാർക്കറ്റിൽ കയറി  ആർഎസ്എസുകാർ   ജീവനക്കാരെ അക്രമിച്ചതിൽ പ്രതിഷേധിച്ച് സിപിഐ എം പേരാമ്പ്ര ഈസ്റ്റ്, വെസ്റ്റ് ലോക്കൽ കമ്മിറ്റികൾ  ചേർന്ന്‌ നടത്തിയ പ്രകടനത്തിൽ നൂറുകണക്കിനുപേർ അണിനിരന്നു. ബസ് സ്റ്റാൻഡ് പരിസരത്ത് ചേർന്ന പൊതുയോഗം   ജില്ലാ സെക്രട്ടറിയറ്റംഗം കെ കെ ദിനേശൻ ഉദ്ഘാടനംചെയ്തു. ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ കുഞ്ഞമ്മത്, എ കെ ബാലൻ, ഏരിയാ സെക്രട്ടറി എം കുഞ്ഞമ്മത്, മേയലാട്ട് ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഏരിയാ കമ്മിറ്റി അംഗം ടി പി കുഞ്ഞനന്തൻ അധ്യക്ഷനായി. ഏരിയാ കമ്മിറ്റി അംഗം പി ബാലൻ അടിയോടി സ്വാഗതം പറഞ്ഞു. Read on deshabhimani.com

Related News