കോഴിക്കോട്, താമരശേരി ജേതാക്കൾ



ബാലുശേരി  കോക്കല്ലൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന  ജില്ലാ ലൈബ്രറി കൗൺസിൽ അക്ഷരോത്സവത്തിൽ  ഓവറോൾ കിരീടം കോഴിക്കോട്, താമരശേരി താലൂക്കുകൾ പങ്കിട്ടു.   സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം കെ ചന്ദ്രൻ  ഉദ്ഘാടനംചെയ്തു. ബാലുശേരി പഞ്ചായത്ത് പ്രസിഡന്റ്‌ രൂപലേഖ കൊമ്പിലാട് അധ്യക്ഷയായി. ചടങ്ങിൽ ജില്ലാ ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ്‌ എൻ ശങ്കരൻ, ബാലുശേരി ബ്ലോക്ക് മെമ്പർ ഡി ബി സബിത , കൊയിലാണ്ടി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ വി രാജൻ, ജില്ലാ ലൈബ്രറി കൗൺസിൽ അംഗം എൻ ടി മനോജ് എന്നിവർ സംസാരിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എൻ ഉദയൻ സ്വാഗതവും  സ്വാഗത സംഘം കൺവീനർ കെ കെ പരീത് നന്ദിയും പറഞ്ഞു. സമാപന സമ്മേളനവും സമ്മാനദാനവും  സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി മനയത്ത് ചന്ദ്രൻ നിർവഹിച്ചു ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ ഡോ.കെ ദിനേശൻ അധ്യക്ഷനായി.  ബാലുശേരി  പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി എൻ അശോകൻ, സഹീർ , കൊയിലാണ്ടി താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം എൻ ആലി എന്നിവർ സംസാരിച്ചു. ലൈബ്രറി കൗൺസിൽ ബാലുശേരി പഞ്ചായത്ത് സമിതി കൺവീനർ പ്രകാശ് വർമ സ്വാഗതവും പ്രോഗ്രാം കൺവീനർ പി പ്രമോദ് നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News