‘ഷീ ഫെസ്റ്റ് ’ ഉദ്‌ഘാടനം



കോഴിക്കോട് എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി മാതൃകം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘ഷീ ഫെസ്റ്റ്' വിദ്യാർഥിനി ഫെസ്റ്റിവൽ ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഡോ. ഖദീജ  മുംതാസ് ഉദ്ഘാടനംചെയ്‌തു.  ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം ലയ മരിയ ജെയ്‌സൺ മുഖ്യാതിഥിയായി.      ജില്ലാ കൺവീനർ ജാൻവി കെ സത്യൻ അധ്യക്ഷയായി.  ജില്ലാ സെക്രട്ടറി കെ വി  അനുരാഗ്, ജില്ലാ പ്രസിഡന്റ്‌ പി താജുദ്ധീൻ എന്നിവർ സംസാരിച്ചു. നികിത സ്വാഗതവും അഖിന നന്ദിയും പറഞ്ഞു.    മേളയുടെ ഭാഗമായി ഘോഷയാത്ര സംഘടിപ്പിച്ചു. ‘ലിംഗനീതിയുടെ  വർത്തമാനം'   വിഷയത്തിൽ ഓപ്പൺ ഫോറത്തിൽ അഡ്വ. പി എം ആതിര, ലയ മരിയ ജെയ്സൺ, കെ എം നിനു, സോണിയ ഇ പ എന്നിവർ പങ്കെടുത്തു.  തുടർന്ന് കലാ പരിപാടികൾ അരങ്ങേറി. ആയിരത്തോളം വിദ്യാർഥിനികൾ മേളയുടെ ഭാഗമായി.   Read on deshabhimani.com

Related News