ഗാന്ധിസദനത്തിലേക്ക് 
പദയാത്രയുമായി വിദ്യാർഥികൾ



കോഴിക്കോട്‌ സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം ആസാദി കാ അമൃത് മഹോത്സവം - ആഘോഷിക്കുന്നതിന്റെ ഭാഗമായി കോളേജ് വിദ്യാഭ്യാസ വകുപ്പ്‌ സംഘടിപ്പിക്കുന്ന പരിപാടികൾ വ്യാഴാഴ്‌ച സമാപിക്കും. സമാപന പരിപാടികൾ 10, 11 തീയതികളിൽ കൊയിലാണ്ടി ഗവ. കോളേജിൽ നടക്കും. പരിപാടിയുടെ ഭാഗമായി കേരള ഗാന്ധി കെ കേളപ്പന്റെ ജന്മഭൂമിയും കർമവേദിയുമായ  മുചുകുന്നും പാക്കനാർപുരവും സന്ദർശിക്കും. വിവിധ കോളേജുകളിലെ വിദ്യാർഥികൾ മുചുകുന്നിലെത്തി, 1934ൽ ഗാന്ധിജി സന്ദർശിച്ച പാക്കനാർപുരത്തെ ഗാന്ധിസദനത്തിലേക്ക് പദയാത്ര നടത്തും. സ്വാതന്ത്ര്യസമര ഭടന്മാരുടെ കുടുംബാംഗങ്ങൾ പങ്കുചേരുന്ന ചരിത്ര സെമിനാറും നടക്കും.  വിവിധ കലാലയങ്ങൾ നടത്തുന്ന കലാപരിപാടികൾ, കളരിപ്പയറ്റ് പ്രദർശനം, പുരാരേഖാ വകുപ്പിന്റെ പ്രദർശനം, ഭക്ഷ്യമേള തുടങ്ങിയവ അരങ്ങേറും. പരിപാടി ബുനാഴ്‌ച രാവിലെ 10ന്‌ കാനത്തിൽ ജമീല എംഎൽഎ  ഉദ്ഘാടനംചെയ്യും. Read on deshabhimani.com

Related News