‘മലർവാടി’യിൽ കുരുന്നുകൾക്ക്‌ 
കൂട്ട്‌ കൂറ്റൻ മരത്തടി

അങ്കണവാടിക്കകത്ത് കൂട്ടിയിട്ട മരത്തടികൾ


മടവൂർ  മലർവാടി അങ്കണവാടിയിൽ എത്തുന്ന കുരുന്നുകൾക്ക്‌ ‘കൂട്ടായുള്ളത്‌’ കൂറ്റൻ മരത്തടികൾ. കുട്ടികൾ ഇതിനുമുകളിൽ കളിച്ചാലോ മരത്തടിയിൽ പാമ്പുകളോ മറ്റ്‌ ഇഴജീവികളോ ഉണ്ടായാലും അപകടം ഉറപ്പാണ്‌. 32 കുരുന്നുകളാണ്‌ നിത്യവും ഇവിടെ എത്തുന്നത്‌. മുറിക്കുള്ളിൽ കൂറ്റൻ മരത്തടി കൂട്ടിയിട്ടിരിക്കുന്നതിനാൽ കുട്ടികളെ അങ്കണവാടിയിൽ അയക്കാൻ രക്ഷിതാക്കളും ഭയപ്പെടുന്നു.  മടവൂർ പഞ്ചായത്ത് പതിനൊന്നാം വാർഡ് ആരാമ്പ്രം ലക്ഷംവീട് കോളനിയിലെ മലർവാടി അങ്കണവാടിക്കകത്താണ് കുട്ടികൾ മരത്തടികൾക്കിടയിൽ കഴിയുന്നത്‌. അങ്കണവാടി മുറ്റത്തെ മരം വീഴാൻ പാകത്തിലായപ്പോൾ രണ്ടുവർഷം മുമ്പ്‌ നാട്ടുകാർ പഞ്ചായത്തിൽ അറിയിച്ചാണ്‌ മരം മുറിപ്പിച്ചത്. മുറിച്ച മരത്തിന്റെ തടി അവിടെനിന്ന്‌ ഒഴിവാക്കുന്നതിന്‌ പകരം മുറിയിൽ കൂട്ടിയിട്ടു. പഞ്ചായത്തിനോട് പലതവണ ആവശ്യപ്പെട്ടിട്ടും ബാലാവകാശ കമീഷൻ ഇടപെട്ടിട്ടും ഫലമുണ്ടായില്ല. സൊസൈറ്റി ഓഫ് ചാരിറ്റി നൽകിയ പരാതിയിൽ ബാലാവകാശ കമീഷൻ തുടർനടപടിക്ക്‌ ഒരുങ്ങുകയാണ്. Read on deshabhimani.com

Related News