ത്രിപുര ഐക്യദാർഢ്യ സദസ്സ്‌

സിപിഐ എം നാദാപുരം ഏരിയാ കമ്മിറ്റി കുമ്മങ്കോട് സംഘടിപ്പിച്ച ത്രിപുര ഐക്യദാർഢ്യ സദസ്സ്‌ 
ജില്ലാ കമ്മിറ്റി അംഗം വി പി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു


കോഴിക്കോട്‌ ത്രിപുരയിൽ സ്വതന്ത്രവും നീതിയുക്തവും ജനാധിപത്യപരവുമായ തെരഞ്ഞെടുപ്പ് ഉറപ്പു വരുത്തണമെന്ന് ആവശ്യപ്പെട്ടും അർധ ഫാസിസ്റ്റ് വാഴ്ചക്കെതിരായി പോരാടുന്ന ജനതയെ പിന്തുണച്ചും സിപിഐ എം നേതൃത്വത്തിൽ ത്രിപുര ഐക്യദാർഢ്യസദസ്സ് സംഘടിപ്പിച്ചു. വടകര ഏരിയാകമ്മിറ്റി പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നടത്തിയ സദസ്സ്‌ ജില്ലാ സെക്രട്ടറിയറ്റംഗം എം ഗിരീഷ്  ഉദ്ഘാടനം ചെയ്തു. എം നാരായണൻ അധ്യക്ഷനായി. കെ പി ശ്രീജിത്ത് സംസാരിച്ചു. ടി പി ഗോപാലൻ സ്വാഗതം പറഞ്ഞു. നാദാപുരം ഏരിയാ കമ്മിറ്റി കുമ്മങ്കോട് സംഘടിപ്പിച്ച ഐക്യദാർഢ്യസദസ്സ്‌ ജില്ലാ കമ്മിറ്റി അംഗം വി പി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എ മോഹൻ ദാസ് അധ്യക്ഷനായി. പി പി ചാത്തു,  എ എം റഷീദ്, കെ പി കുമാരൻ, വിനീഷ് വരിക്കോളി എന്നിവർ സംസാരിച്ചു.  ഒഞ്ചിയം ഏരിയാ കമ്മിറ്റി നെല്ലാച്ചേരിയിൽ സംഘടിപ്പിച്ച സദസ്സ്‌ ജില്ലാ സെക്രട്ടറിയറ്റംഗം സി ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. കെ എം ദാമോദരൻ അധ്യക്ഷനായി. ടി പി ബിനീഷ്, കെ വി ലേഖ, പി രാജൻ എന്നിവർ സംസാരിച്ചു. കുന്നുമ്മൽ ഏരിയാ കമ്മിറ്റി കുറ്റ്യാടിയിൽ നടത്തിയ ഐക്യദാർഢ്യസദസ്സ് ജില്ലാ കമ്മിറ്റി അംഗം പി കെ ദിവാകരൻ ഉദ്ഘാടനം ചെയ്തു. കെ കെ സുരേഷ് അധ്യക്ഷനായി. പി സി ഷൈജു, സി എൻ ബാലകൃഷ്ണൻ, ടി കെ ബിജു എന്നിവർ സംസാരിച്ചു.    Read on deshabhimani.com

Related News