കേന്ദ്രത്തിനെതിരെ യുവജനരോഷം

ഡിവൈഎഫ്ഐ കുന്നുമ്മൽ ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ കുറ്റ്യാടി എസ്ബിഐക്ക്‌ മുന്നിൽ നടന്ന പ്രതിഷേധ ധർണ കെ കെ സുരേഷ് ഉദ്ഘാടനംചെയ്യുന്നു


കോഴിക്കോട് അദാനി ഗ്രൂപ്പിന്റെ സാമ്പത്തിക ഇടപാടുകൾ സുപ്രീംകോടതി മേൽനോട്ടത്തിൽ അന്വേഷിക്കുക, യുവജനവിരുദ്ധ ബജറ്റിൽ പ്രതിഷേധിക്കുക, കേന്ദ്ര സർക്കാരിന്റെ സ്വകാര്യവൽക്കരണ നയങ്ങൾ അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി ഡിവൈഎഫ്ഐ ജില്ലയിൽ 17 കേന്ദ്രങ്ങളിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. വിവിധ ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കുറ്റ്യാടി  ഡിവൈഎഫ്ഐ കുന്നുമ്മൽ ബ്ലോക്ക് കമ്മറ്റി കുറ്റ്യാടി എസ്ബിഐ മാർച്ചും ധർണയും നടത്തി. കെ കെ സുരേഷ് ഉദ്ഘാടനം ചെയ്തു. പി പി സനീഷ് അധ്യക്ഷനായി. എം കെ നികേഷ്, മുഹമ്മദ് കക്കട്ടിൽ, വി കെ മഹേഷ് എന്നിവർ സംസാരിച്ചു. കെ രജിൽ സ്വാഗതം പറഞ്ഞു. വടകര ഡിവൈഎഫ്ഐ വടകര ബ്ലോക്ക്‌ കമ്മിറ്റി എൽഐസി ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. തകർച്ചയിലേക്ക് പോവുന്ന അദാനി ഗ്രൂപ്പിന്റെ ഷെയറുകൾ വാങ്ങി സഹായം ചെയ്യുന്ന കേന്ദ്ര സർക്കാരിന്റെ നീക്കത്തിനും പൊതുമേഖല വിൽപ്പനയ്ക്കും സ്വകാര്യ വൽക്കരണത്തിനും യുവജന വഞ്ചനയ്ക്കുമെതിരെ പ്രതിഷേധമുയർന്നു.   ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം ദിപു പ്രേംനാഥ്‌ ഉദ്ഘാടനം ചെയ്തു. ആർ എസ് റിബേഷ് അധ്യക്ഷനായി. എ കുഞ്ഞിരാമൻ, ടി കെ അഖിൽ എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി എം കെ വികേഷ് സ്വാഗതം പറഞ്ഞു. ഒഞ്ചിയം ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ അഴിയൂർ എസ്ബിഐക്ക് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ ജില്ലാ കമ്മിറ്റി അംഗം കെ ഭഗീഷ് ഉദ്ഘാടനംചെയ്തു. കെ കെ ഷനുബ് അധ്യക്ഷനായി. അതുൽ ബി മധു, കെ വിപിൻ എന്നിവർ സംസാരിച്ചു. ബ്രിജിത്ത് ബാബു സ്വാഗതം പറഞ്ഞു. Read on deshabhimani.com

Related News