ബാലുശേരി ഏരിയാ സമ്മേളനത്തിന്‌ 
ഉജ്വല തുടക്കം

സിപിഐ എം ബാലുശ്ശേരി ഏരിയ സമ്മേളനം കൂട്ടാലിടയിൽ സംസ്ഥാന കമ്മിറ്റിഅംഗം എ പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്യുന്നു


ബാലുശേരി സിപിഐ എം ബാലുശേരി ഏരിയാ സമ്മേളനത്തിന് പ്രൗഢോജ്വല തുടക്കം. കൂട്ടാലിടയിലെ ടി കെ ശ്രീധരൻ നഗറിൽ (റോയൽ അവന്യൂ ഓഡിറ്റോറിയം) പി കെ ഗംഗാധരൻ പതാക ഉയർത്തിയതോടെ സമ്മേളന നടപടികൾക്ക് തുടക്കമായി. ടി കെ ശ്രീധരന്റെ സ്മൃതിമണ്ഡപത്തിൽനിന്ന് അദ്ദേഹത്തിന്റെ ഭാര്യ തങ്ക ഏൽപ്പിച്ച ദീപശിഖ പി ബാലൻ നമ്പ്യാരുടെ നേതൃത്വത്തിൽ അത്‌ലറ്റുകൾ കൊണ്ടുവന്നു. സ്വാഗതസംഘം കൺവീനർ ടി ഷാജു ഏറ്റുവാങ്ങി. ജില്ലാ സെക്രട്ടറിയറ്റംഗം എം മെഹബൂബ് സമ്മേളന നഗരിയിൽ ദീപശിഖ തെളിയിച്ചു.  വിവിധ ലോക്കലുകളിൽനിന്ന്‌ തെരഞ്ഞെടുത്തവരും ഏരിയാ കമ്മിറ്റി അംഗങ്ങളുമുൾപ്പെടെ 167 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.  സംസ്ഥാന കമ്മിറ്റി അംഗം എ പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു. സി എം ശ്രീധരൻ, എ കെ മണി, കെ കെ ശോഭ, ടി സരുൺ എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്.  പി പി രവീന്ദ്രനാഥ് രക്തസാക്ഷി പ്രമേയവും ടി കെ സുമേഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഏരിയാ സെക്രട്ടറി ഇസ്മയിൽ കുറുമ്പൊയിൽ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. സി എച്ച് സുരേഷ് സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ കെ കുഞ്ഞമ്മത്, പി വിശ്വൻ, എം മെഹബൂബ്, ജോർജ് എം തോമസ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി കെ മുകുന്ദൻ, വി എം കുട്ടികൃഷ്ണൻ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.  ബുധനാഴ്ച പകൽ മൂന്നിന്  സമാപന പൊതുസമ്മേളനം അഖിലേന്ത്യാ കിസാൻ സഭാ നേതാവ് വിജുകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. Read on deshabhimani.com

Related News