ആശാവർക്കർമാർക്ക് പഠന ക്ലാസ് സംഘടിപ്പിച്ചു

കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് ഒളവണ്ണ സിഎച്ച്സിയിൽ സംഘടിപ്പിച്ച സെമിനാറും പഠനക്ലാസും പി ടി എ റഹീം 
എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു


 കൊടൽ നടക്കാവ്  കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തും ഒളവണ്ണ സാമൂഹികാരോഗ്യ കേന്ദ്രവും ചേർന്ന്‌ ആശാ വർക്കർമാർക്ക് പരിശീലനവും സെമിനാറും സംഘടിപ്പിച്ചു. ഒളവണ്ണ സിഎച്ച്സിയിൽ നടന്ന പരിപാടി അഡ്വ. പി ടി എ റഹീം  എംഎൽഎ ഉദ്ഘാടനം ചെയ്തു.   ജില്ലാ മെഡിക്കൽ ഓഫീസ് തയ്യാറാക്കിയ ഫ്ലാഷ് ചാർട്ട് പ്രകാശിപ്പിച്ചു. കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ സജിത പൂക്കാടൻ അധ്യക്ഷയായി. ബ്ലോക്ക് വൈസ് പ്രസിഡന്റ്‌ രവി പറശ്ശേരി, പുത്തലത്ത് റംല,  ഡോ. കെ കെ ഷിനി, ഷിബു അദായി എന്നിവർ സംസാരിച്ചു. ഹെൽത്ത് ഇൻസ്പെക്ടർമാരായ പി സ്മിത, എൻ ഗിരീഷ്, പി അലി, ജെപിഎച്ച്‌എൻ ടി പി മല്ലിക, പി ഷിജിത്ത്, സൈക്കോളജിസ്റ്റ് നിയ അജയൻ എന്നിവർ ക്ലാസെടുത്തു.  മന്ത് രോഗികൾക്കുള്ള ഉപകരണകിറ്റ് വിതരണം ചെയ്തു. ടി എച്ച്‌ ഷമീറ മോർബിഡിറ്റി മാനേജ്മെന്റ്‌ ഡെമോൺസ്‌ട്രേഷൻ നടത്തി.ഡോ. കെ എം ദീപ സ്വാഗതവും  എസ് ജോഷി നന്ദിയും പറഞ്ഞു.   Read on deshabhimani.com

Related News