നഷ്ടമായത് പൊലീസിലെ സൗമ്യ മുഖം

കെ പി രതീഷിന്റെ മൃതദേഹം നാദാപുരം സ്റ്റേഷനിൽ പൊതുദർശനത്തിന് വെച്ചപ്പോൾ ഇൻസ്‌പെക്ടർ ഇ വി ഫായിസ് അലി റീത്ത് സമർപ്പിക്കുന്നു


നാദാപുരം  ഷട്ടിൽ കളിക്കിടെ കുഴഞ്ഞുവീണു മരിച്ച നാദാപുരം കൺട്രോൾ റൂം ഗ്രേഡ് എസ്ഐ കെ പി രതീഷിന്റെ ആകസ്മിക വേർപാടിലൂടെ നഷ്ടമായത് പൊലീസിന്റെ സൗമ്യ മുഖം. സിവിൽ  പൊലീസ് ഓഫീസറായി ജോലിയിൽ പ്രവേശിച്ച രതീഷ് തൊട്ടിൽപ്പാലം, വളയം, നാദാപുരം, കുറ്റ്യാടി, നാദാപുരം കൺട്രോൾ റൂം പൊലീസ് സ്റ്റേഷനുകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.  അഞ്ച് വർഷം മുമ്പാണ് ഗ്രേഡ് എസ്ഐ ആയി സ്ഥാനക്കയറ്റം ലഭിച്ചത്. സൗമ്യമായ പെരുമാറ്റത്തിലൂടെ സഹപ്രവർത്തകരുമായി ഊഷ്മള ബന്ധം കാത്തുസൂക്ഷിച്ചിരുന്നു. നാദാപുരം പൊലീസ് സ്‌റ്റേഷനിൽ പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ ഉന്നതോദ്യോഗസ്ഥർ അടക്കം നിരവധി പേർ  അന്തിമോപചാരം അർപ്പിച്ചു. കണ്ണൂർ ക്രൈം ബ്രാഞ്ച് എസ് പി  പ്രജീഷ് തോട്ടത്തിൽ, വടകര നാർക്കോട്ടിക് സെൽ ഡിവൈഎസ്‌പി അശ്വകുമാർ, വടകര സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‌പി കെ ഇസ്മായിൽ, നാദാപുരം സിഐ ഇ വി ഫായിസ് അലി,  പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ അഖില മര്യാട്ട്, രഷ്ട്രീയ പാർടി നേതാക്കളായ സി എച്ച് മോഹനൻ, സി വി കുഞ്ഞികൃഷ്ൻ, സി കെ നാസർ, കെ കെ രഞ്ജിത്ത് തുടങ്ങിയവർ  ആദരാഞ്ജലി അർപ്പിച്ചു.  പാതിരിപ്പറ്റ മീത്തലവയലിലെ വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. Read on deshabhimani.com

Related News