ഗുസ്‌തി താരങ്ങൾക്ക്‌ ഐക്യദാർഢ്യമായി മഹിളകളുടെ നൈറ്റ്‌ മാർച്ച്‌

ജനാധിപത്യ മഹിളാ അസോസിയേഷൻ നാദാപുരം ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച നെെറ്റ് മാർച്ച് കെ കെ ലതിക 
ഉദ്ഘാടനം ചെയ്യുന്നു


കോഴിക്കോട്‌ നീതിയ്‌ക്കായി സമരംചെയ്യുന്ന ഗുസ്‌തി താരങ്ങൾക്ക്‌ ഐക്യദാർഢ്യമേകി ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി നൈറ്റ്‌ മാർച്ച്‌ സംഘടിപ്പിച്ചു. രാത്രി ഏഴിന്‌ ഏരിയാ കേന്ദ്രങ്ങളിലായിരുന്നു മാർച്ച്‌.  നാദാപുരത്ത്‌ മഹിളാ അസോസിയേഷൻ കേന്ദ്ര കമ്മിറ്റിയംഗം കെ കെ ലതിക മാർച്ച്‌ ഉദ്‌ഘാടനംചെയ്‌തു. വടകരയിൽ ജില്ലാ സെക്രട്ടറി കെ പുഷ്‌പജ, പയ്യോളിയിൽ പ്രസിഡന്റ്‌ ഡി ദീപ, ഒഞ്ചിയത്ത്‌ വടകര ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ പി ഗിരിജ, പേരാമ്പ്രയിൽ- സുജാത മനക്കൽ, ബാലുശേരിയിൽ സിഐടിയു അഖിലേന്ത്യാ കമ്മിറ്റിയംഗം പി പി പ്രേമ, താമരശേരിയിൽ കെ ജമീല, തിരുവമ്പാടിയിൽ വി പി ഇന്ദിര, കുന്നമംഗലത്ത്‌- പി എം ആതിര, നരിക്കുനിയിൽ കെ എം നിനു എന്നിവർ ഉദ്‌ഘാടനംചെയ്‌തു. Read on deshabhimani.com

Related News