ജില്ലാ സ്കൂൾ ഗെയിംസ് മത്സരങ്ങൾ തുടങ്ങി



കോഴിക്കോട്   റവന്യൂ ജില്ലാ സ്കൂൾ ഗെയിംസ് മത്സരങ്ങൾ ഇൻഡോർ സ്റ്റേഡിയത്തിൽ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ സി മനോജ്കുമാർ ഉദ്ഘാടനംചെയ്തു. റവന്യൂ ജില്ലാ സെക്രട്ടറി സി കെ ഷാഫി അധ്യക്ഷനായി.
 വി കെ രാജീവ്, ലത്തീഫ്, എ കെ മുഹമ്മദ് അഷ്റഫ് എന്നിവർ സംസാരിച്ചു. എം ഷഫീഖ് സ്വാഗതവും ടി എം സുബൈർ നന്ദിയും പറഞ്ഞു. 17 സബ് ജില്ലകളിൽനിന്ന്‌ വിജയികളായവരാണ്‌ പങ്കെടുക്കുന്നത്.  35 ഇനങ്ങളിലായി ഡിസംബർവരെ മത്സരം നീളും. കരാട്ടെ മത്സരങ്ങൾ ഇൻഡോർ സ്റ്റേഡിയത്തിലും വോളിബോൾ പയിമ്പ്ര വോളി ഫ്രൻഡ്സ് ഗ്രൗണ്ടിലും ജിംനാസ്റ്റിക് നടക്കാവ് ക്ലമ്മർ അക്കാദമിയിലും തുടങ്ങി. Read on deshabhimani.com

Related News