സജീവന്റെ കുടുംബത്തിന് ധനസഹായം നൽകണം



വടകര  പൊലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ കുഴഞ്ഞുവീണ് മരിച്ച കല്ലേരി താഴെ കോലോത്ത് സജീവന്റെ നിർധന കുടുംബത്തിന് അടിയന്തര ധനസഹായം നൽകണമെന്ന് താലൂക്ക് വികസനസമിതി യോഗം ആവശ്യപ്പെട്ടു. ദേശീയപാതയിൽ കുഞ്ഞിപ്പള്ളി മുതൽ കൈനാട്ടിവരെ പാത നിർമാണത്തിന്റെ ഭാഗമായി സർവീസ് റോഡില്ലെന്ന പരാതി കലക്ടറുടെയും ദേശീയപാത അതോറിറ്റിയുടെയും ശ്രദ്ധയിൽപ്പെടുത്തുമെന്ന് തഹസിൽദാർ കെ പ്രസീദ്കുമാർ യോഗത്തെ അറിയിച്ചു. ദേശീയപാതയിൽ ചോറോട് മേൽപ്പാലത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ നടപടിവേണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു. മലയോര മേഖലയിൽ അപകടമേഖലകളിൽ താമസിക്കുന്ന കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ റവന്യു ദുരന്തനിവാരണവകുപ്പ് നടപടി സ്വീകരിക്കണമെന്നും ആവശ്യമുയർന്നു. എട്ട് ദുരിതാശ്വാസ ക്യാമ്പുകളിലായി 415 പേരെ മാറ്റിപ്പാർപ്പിച്ചതായി തഹസിൽദാർ അറിയിച്ചു. കാവിലുംപാറ പഞ്ചായത്ത് പ്രസിഡന്റ്‌ പി ജെ ജോർജ് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ കെ പി വനജ, കെ പി ചന്ദ്രി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സി വി എം നജ്മ, നിഷ പുത്തൻപുരയിൽ, സമിതി അംഗങ്ങളായ പി സുരേഷ്ബാബു, പ്രദീപ് ചോമ്പാല, പി പി രാജൻ, ടി വി ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. Read on deshabhimani.com

Related News