കേന്ദ്ര നയത്തിനെതിരെ പ്രക്ഷോഭം ശക്തിപ്പെടുത്തും



 കോഴിക്കോട്‌ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കൺവൻഷൻ അഖിലേന്ത്യാ പ്രസിഡന്റ്‌ പി കെ ശ്രീമതി ഉദ്ഘാടനംചെയ്തു. കേന്ദ്രത്തിന്റെ ജനവിരുദ്ധ–സാമ്പത്തിക നയങ്ങൾക്കും വർഗീയ നിലപാടുകൾക്കുമെതിരായ ഇടപെടൽ ശക്തിപ്പെടുത്താൻ കൺവൻഷൻ തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ്‌  ദീപ ഡി ഓൾഗ അധ്യക്ഷയായി. അഖിലേന്ത്യാ വൈസ് പ്രസിഡന്റ്‌ പി സതീദേവി, അഖിലേന്ത്യാ കമ്മിറ്റിയംഗം കെ കെ ലതിക എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ പുഷ്പജ സ്വാഗതവും ട്രഷറർ അഡ്വ. കെ വി ലേഖ നന്ദിയും പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി ഉഷാദേവി, എം കെ ഗീത എന്നിവർ സംസാരിച്ചു.  ഈ വർഷത്തെ അംഗത്വ പ്രവർത്തനത്തിന്റെ മുന്നോടിയായാണ്  കൺവൻഷൻ സംഘടിപ്പിച്ചത്. Read on deshabhimani.com

Related News