കേന്ദ്രത്തിനെതിരെ യുവജനരോഷം



 കോഴിക്കോട്‌ തകർച്ചയിലേക്ക്‌ പോകുന്ന അദാനി ഗ്രൂപ്പിന്റെ ഓഹരികൾ വാങ്ങി സഹായിക്കുന്ന കേന്ദ്രസർക്കാരിന്റെ നീക്കത്തിൽ പ്രതിഷേധിച്ചും പണിമിടപാടുകൾ സുപ്രീം കോടതി മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന്‌ ആവശ്യപ്പെട്ടും ഡിവൈഎഫ്‌ഐ കേന്ദ്രസർക്കാർ ഓഫീസുകൾക്ക്‌ മുന്നിൽ ധർണ സംഘടിപ്പിച്ചു. കേന്ദ്രസർക്കാരിന്റെ പൊതുമേഖലാ വിൽപ്പനയ്‌ക്കും സ്വകാര്യവൽക്കരണത്തിനും യുവജനവഞ്ചനക്കുമെതിരെയും ധർണയിൽ പ്രതിഷേധമുയർന്നു.  കോഴിക്കോട് ടൗൺ ബ്ലോക്ക് കമ്മിറ്റി മാനാഞ്ചിറ എൽഐസിക്ക്‌ മുന്നിൽ സംഘടിപ്പിച്ച  പ്രതിഷേധം സംസ്ഥാന പ്രസിഡന്റ് വി വസീഫ് ഉദ്ഘാടനം ചെയ്തു.  എം സിനാൻ ഉമ്മർ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് എൽ ജി ലിജീഷ്, ബെഫി  ജില്ലാ സെക്രട്ടറി രാജീവൻ, ഫഹദ് ഖാൻ, അജിത, ജാസിർ അഹമ്മദ്, അരുൺ സി ആനന്ദ് എന്നിവർ സംസാരിച്ചു. ആർ ഷാജി സ്വാഗതവും ടി വൈശാഖ് നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News