സംയോജിത കൃഷിക്ക് തുടക്കമായി



നാദാപുരം  വിഷുവിന് ജില്ലയിൽ 100 കേന്ദ്രങ്ങളിൽ വിഷരഹിത പച്ചക്കറി സ്റ്റാളുകൾ ആരംഭിക്കുന്നതിന് മുന്നോടിയായി സിപിഐ എം നേതൃത്വത്തിലുള്ള സംയോജിത കൃഷിക്ക് തുടക്കമായി. ജില്ലാതല നടീൽ ഉത്സവം നാദാപുരം ഏരിയയിലെ അരൂർ മലമൽതാഴ വയലിൽ ജില്ലാ സെക്രട്ടറി പി മോഹനൻ ഉദ്ഘാടനംചെയ്തു. സി എച്ച് മോഹനൻ അധ്യക്ഷനായി. കൂടത്താംകണ്ടി സുരേഷ്, പഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ. വി കെ ജ്യോതിലക്ഷ്മി, കെ പി ബാലൻ, പി കെ രവീന്ദ്രൻ, സി പി നിധീഷ് എന്നിവർ സംസാരിച്ചു.  സംയോജിത കൃഷി ഉൽപ്പന്നങ്ങൾ വിൽക്കുന്നതിനായി എല്ലാ പഞ്ചായത്തിലും വിപണനകേന്ദ്രങ്ങൾ തുടങ്ങും. ഏരിയാ, ലോക്കൽതല സംഘാടകസമിതി രൂപീകരിച്ച്  പ്രവർത്തനങ്ങൾ സംഘടിപ്പിച്ചുവരികയാണ്. ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ കെ ദിനേശൻ കൺവീനറും കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ ചെയർമാനുമായ സമിതിയാണ് ജില്ലയിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. Read on deshabhimani.com

Related News