ദേശീയപാത വികസനം 
വേഗത്തിലാക്കണം

ടി പി ഗോപാലൻ


വടകര ദേശീയപാത വികസനം വേഗത്തിലാക്കണമെന്ന് സിപിഐ എം വടകര ഏരിയാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. അർധ അതിവേഗ റെയിൽ പദ്ധതിക്കെതിരെയുള്ള ദുഷ്‌പ്രചാരണം അവസാനിപ്പിക്കുക, വടകരയിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങൾ ബന്ധിപ്പിച്ച് ടൂറിസം സർക്യൂട്ട് ആരംഭിക്കുക, കടൽത്തീരങ്ങളും പുഴയോരങ്ങളും സംരക്ഷിക്കാൻ നടപടി സ്വീകരിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.   പൊതുചർച്ചക്കും ഗ്രൂപ്പ് ചർച്ചക്കും  ഏരിയാ സെക്രട്ടറി ടി പി ഗോപാലൻ, ജില്ലാ സെക്രട്ടറി പി മോഹനൻ, ജില്ലാ സെക്രട്ടറിയറ്റംഗം സി ഭാസ്കരൻ എന്നിവർ മറുപടി പറഞ്ഞു.  ആർ ബാലറാം, എൻ കെ അഖിലേഷ്, കെ സി പവിത്രൻ, വേണു കക്കട്ടിൽ, ബി സുരേഷ് ബാബു എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു. എം സി പ്രേമചന്ദ്രൻ ക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ സി ഭാസ്കരൻ, വി പി കുഞ്ഞികൃഷ്ണൻ, പി വിശ്വൻ, കെ കുഞ്ഞമ്മദ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി കെ കുഞ്ഞിരാമൻ,  കെ ശ്രീധരൻ, പി കെ ദിവാകരൻ, കെ കെ ലതിക, കെ കെ ദിനേശൻ, കെ പി കുഞ്ഞമ്മദ് കുട്ടി, കെ ടി കുഞ്ഞിക്കണ്ണൻ, ടി പി ബിനീഷ് എന്നിവർ സംസാരിച്ചു. ടി പി ഗോപാലൻ വടകര ഏരിയാ 
സെക്രട്ടറി വടകര സിപിഐ എം വടകര ഏരിയാ സെക്രട്ടറിയായി ടി പി ഗോപാലനെ ഏരിയാ സമ്മേളനം തെരഞ്ഞെടുത്തു. എം നാരായണൻ, പി കെ കൃഷ്ണദാസ്, പി കെ ശശി, കെ പുഷ്പജ, ആർ ബാലറാം, ടി സി രമേശൻ, സി എം ഷാജി, വി ടി ബാലൻ, എം സി പ്രേമചന്ദ്രൻ, എൻ കെ അഖിലേഷ്, പി എം ലീന, വി കെ വിനു, ബി സുരേഷ് ബാബു, കെ സി പവിത്രൻ, പി സി സുരേഷ്, വി വിവേക്, കെ പി ശ്രീജിത്ത്, എം കെ വികേഷ്, ടി വി സഫീറ, ആർ അരുൾഘോഷ് എന്നിവരാണ് ഏരിയാ കമ്മിറ്റി അംഗങ്ങൾ.  Read on deshabhimani.com

Related News