ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് 
ബോയ്‌സ് ഹോസ്റ്റല്‍ ഉദ്ഘാടനം



കോഴിക്കോട്‌ സ്‌റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് ബോയ്‌സ് ഹോസ്റ്റൽ ഉദ്ഘാടനം  മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു.     65 കോടി രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമിച്ചത്. വിശാലമായ അടുക്കള, ഡൈനിങ് ഹാൾ, ജനറേറ്റർ, ലിഫ്റ്റ്, സന്ദർശക മുറി, മറ്റ്‌ അനുബന്ധ സൗകര്യങ്ങൾ എന്നിവയുണ്ട്‌.     ചടങ്ങിൽ തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അധ്യക്ഷനായി. മേയർ ഡോ. ബീന ഫിലിപ്പ്, എം കെ രാഘവൻ എം പി,  കൗൺസിലർമാരായ എം കെ മഹേഷ്, സി പി സുലൈമാൻ എന്നിവർ സംസാരിച്ചു. വിനോദസഞ്ചാര വകുപ്പ് മേഖലാ ജോയിന്റ് ഡയറക്ടർ സി എൻ അനിതകുമാരി  സ്വാഗതവും പ്രിൻസിപ്പൽ ആർ സിങ്കാരവേലവൻ നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News