മലബാർ സ്‌പോർട്‌സ്‌ അക്കാദമി മുന്നിൽ

അണ്ടർ 16 ഹെെജമ്പിൽ ഭവൻസ് ചേവായൂരിലെ ദേവക് ഭൂഷൺ സ്വർണ്ണം നേടുന്നു ഫോട്ടോ: ജഗത്ലാൽ


കോഴിക്കോട് ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ സംഘടിപ്പിക്കുന്ന ജില്ലാ ജൂനിയർ അത്‌ലറ്റിക്‌ മീറ്റിൽ  മലബാർ സ്പോർട്സ് അക്കാദമി 56 പോയിന്റോടെ  മുന്നിൽ. 28 പോയിന്റുള്ള കോഴിക്കോട് സായി സെന്ററാണ്‌ രണ്ടാമത്‌. കോഴിക്കോട് ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയത്തിൽ ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദ് ഉദ്ഘാടനംചെയ്തു. ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ പ്രസിഡന്റ്‌ മഹറൂഫ് മണലൊടി അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ എം ജോസഫ്, സംസ്ഥാന  സ്പോർട്സ് കൗൺസിൽ അംഗങ്ങളായ ടി ടി അഗസ്റ്റിൻ, ടി എം അബ്ദുറഹിമാൻ, ജില്ലാ സ്പോർട്സ് കൗൺസിൽ അംഗങ്ങളായ കെ വി അബ്ദുൽ മജീദ്, എ കെ മുഹമ്മദ് അഷ്റഫ്, എ എം നൂറുദ്ദീൻ മുഹമ്മദ്, സി ടി ഇല്യാസ്  എന്നിവർ സംസാരിച്ചു. മീറ്റ്‌  വ്യാഴാഴ്‌ച സമാപിക്കും. Read on deshabhimani.com

Related News