വേണം ഇവിടെ വികസനം

റെയിൽപ്പാളത്തിന്‌ കിഴക്ക് കൊയിലാണ്ടി സ്‌റ്റേഷനടുത്തുള്ള 
ഒഴിഞ്ഞ സ്ഥലം


കൊയിലാണ്ടി മലബാറിൽ റെയിൽവേയ്ക്ക് ഏറ്റവും കൂടുതൽ ഭൂമിയുള്ള കൊയിലാണ്ടി സ്റ്റേഷന്‌ വികസനം വേണമെന്ന ആവശ്യം ശക്തമാവുന്നു.  റെയിൽപ്പാളത്തിന് കിഴക്കും പടിഞ്ഞാറുമായി നൂറുകണക്കിന് ഏക്കറാണ് കൊയിലാണ്ടിയിലുള്ളത്. പടിഞ്ഞാറുഭാഗത്ത്  ഭൂരിപക്ഷം സ്ഥലവും കാടുപിടിച്ച് കിടക്കുകയാണ്. സാമൂഹ്യവിരുദ്ധരുടെയും മയക്കുമരുന്നു സംഘത്തിന്റെയും കേന്ദ്രമാണിവിടം. പകൽ ഇവിടം മദ്യപാന കേന്ദ്രമാണ്‌. റെയിലിന്റെ സമീപത്തെ കാട്‌ കഴിഞ്ഞമാസം നഗരസഭ വൃത്തിയാക്കിയിരുന്നു. കിഴക്കുഭാഗം പാലക്കാട്മുതൽ മംഗലാപുരംവരെയുള്ള റെയിൽവേ സാധനങ്ങൾ സൂക്ഷിക്കാനുള്ള ഗോഡൗണായാണ്‌ ഉപയോഗിക്കുന്നത്‌.  റെയിൽവേ സ്ലീപ്പർ, മെറ്റൽ എന്നിവയെല്ലാം സ്ഥിരമായി സൂക്ഷിക്കുന്നു. യാത്രക്കാരുടെ വണ്ടികൾ പാർക്കുചെയ്യാനായി ഈ ഭാഗത്തെ റോഡ്‌ പരിസരം ഉപയോഗിച്ചിരുന്നെങ്കിലും കഴിഞ്ഞദിവസം പാർക്കിങ്‌ റെയിൽവേ നിരോധിച്ചു. വികസന സാധ്യതകളെല്ലാം ഉൾപ്പെടുത്തി  ഇ അഹമ്മദ് റെയിൽവേ മന്ത്രിയായിരിക്കെ കൊയിലാണ്ടിയിലെത്തിയപ്പോൾ നിവേദനം നൽകിയിരുന്നു.  ഇപ്പോഴത്തെ എംപിക്കും കൊയിലാണ്ടിക്കാർ നിരവധി നിവേദനം നൽകിയിട്ടും വികസനം മാത്രം പാളംതെറ്റിക്കിടക്കുകയാണ്‌.   Read on deshabhimani.com

Related News