ഉള്ളൂർക്കടവ് പാലം 
നിർമാണത്തിന്‌ വേഗം കൂടും

പ്രവൃത്തി നടക്കുന്ന ചേലിയ– ഉള്ളൂർക്കടവ് പാലം


കൊയിലാണ്ടി ബാലുശേരി-–- കൊയിലാണ്ടി നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന ഉള്ളൂര്‍ക്കടവ് പാലം നിര്‍മാണത്തിന്  വേഗം കൂടും. സർക്കാരിലേക്ക് നൽകിയ പുതുക്കിയ എസ്റ്റിമേറ്റിന്‌ ഉടൻ അംഗീകാരം ലഭിക്കുന്നതോടെ പ്രവൃത്തിയുടെ വേഗം വർധിക്കും. ഒരുകോടി ഇരുപത് ലക്ഷം രൂപയുടെ അധിക എസ്റ്റിമേറ്റാണ് അംഗീകാരത്തിനായി സർക്കാരിൽ സമർപ്പിച്ചത്. 19 കോടിയാണ്‌  മൊത്തം നിർമാണച്ചെലവ്‌.  ചേലിയ ഭാഗത്ത് പൈലിങ് ഏതാണ്ട് പൂര്‍ത്തിയായെങ്കിലും ഉളളൂര്‍ ഭാഗത്ത് പ്രവൃത്തി പാതിവഴിയിലാണ്. വിട്ടുകൊടുക്കുന്ന സ്ഥലത്തിന്  നഷ്ടപരിഹാരം നല്‍കുന്നതോടെ കിഴക്കുഭാഗത്തും പൈലിങ്‌ പൂർത്തിയാകും. അകലാപ്പുഴ ദേശീയ ജലപാതയായി പ്രഖ്യാപിച്ചതിനാല്‍ പുഴയുടെ മധ്യഭാഗത്ത് 55 മീറ്റര്‍ നീളത്തില്‍ കമാനാകൃതിയിലാണ് പാലം നിര്‍മിക്കുന്നത്.    ദിവസങ്ങൾക്കുള്ളിൽ പുതുക്കിയ എസ്റ്റിമേറ്റിന്‌ അനുമതി ലഭിക്കുമെന്ന്  കാനത്തിൽ ജമീല എംഎൽഎ പറഞ്ഞു. Read on deshabhimani.com

Related News