സിപിഐ എം ജാഥകൾക്ക്‌ 11ന്‌ തുടക്കം



കോഴിക്കോട്‌ സിപിഐ എമ്മിനും മുഖ്യമന്ത്രിക്കും എൽഡിഎഫ്‌ സർക്കാരിനുമെതിരായ കള്ളപ്രചാരണം തുറന്നുകാട്ടാൻ സിപിഐ എം  ഏരിയാ ജാഥകൾ 11 മുതൽ 15വരെ പര്യടനം നടത്തും.  16 ഏരിയകളിലാണ്‌ ജാഥ സംഘടിപ്പിക്കുന്നത്‌. എട്ട്‌ ഏരിയാ ജാഥകൾ തിങ്കളാഴ്‌ചയും എട്ട്‌ ജാഥകൾ ചൊവ്വാഴ്‌ചയും ആരംഭിക്കും. ഫറോക്ക്‌, തിരുവമ്പാടി, കൊയിലാണ്ടി, കോഴിക്കോട്‌ ടൗൺ, വടകര, പേരാമ്പ്ര, നാദാപുരം, കക്കോടി ഏരിയാജാഥകൾ  11നാണ്‌ ഉദ്‌ഘാടനം.  കോഴിക്കോട്‌ നോർത്ത്‌, സൗത്ത്‌, കുന്നമംഗലം, താമരശേരി, പയ്യോളി, ബാലുശേരി, ഒഞ്ചിയം, കുന്നുമ്മൽ ജാഥകൾ 12ന്‌ തുടങ്ങും. ഒഞ്ചിയം, പയ്യോളി ജാഥകൾ രണ്ടുദിവസവും മറ്റുള്ളവ മൂന്നുദിവസവുമാണ്‌ പര്യടനം. ജില്ലാ സെക്രട്ടറിയറ്റംഗങ്ങളും ജില്ലാ കമ്മിറ്റിയംഗങ്ങളുമാണ്‌ ജാഥാക്യാപ്‌റ്റന്മാർ. ലോക്കലിൽ രണ്ടുകേന്ദ്രങ്ങളിലാണ്‌ സ്വീകരണം.     ഏരിയ, ജാഥാ ലീഡർ, ഉദ്‌ഘാടകർ എന്നിവ ക്രമത്തിൽ. ഫറോക്ക്‌: പി കെ മുകുന്ദൻ, ജോർജ്‌ എം തോമസ്‌. തിരുവമ്പാടി: പി കെ പ്രേംനാഥ്‌, എ പ്രദീപ്‌കുമാർ. കൊയിലാണ്ടി: പി കെ ദിവാകരൻ, മാമ്പറ്റ ശ്രീധരൻ. കോഴിക്കോട്‌ ടൗൺ: ഇ പ്രേംകുമാർ, പി മോഹനൻ. വടകര: കെ കെ ദിനേശൻ, കെ കെ മുഹമ്മദ്‌. പേരാമ്പ്ര: എം മെഹബൂബ്‌, കെ കെ ലതിക. നാദാപുരം: എ എം റഷീദ്‌, എം ഗിരീഷ്‌. കക്കോടി: ടി വി നിർമലൻ, സി പി മുസാഫർ അഹമ്മദ്‌.  കോഴിക്കോട്‌ നോർത്ത്‌: പി നിഖിൽ, സി പി മുസാഫർ അഹമ്മദ്‌. കോഴിക്കോട്‌ സൗത്ത്‌: എം ഗിരീഷ്‌, ടി പി ദാസൻ. കുന്നമംഗലം: ടി വിശ്വനാഥൻ, ജോർജ്‌ എം തോമസ്‌, താമരശേരി: വി വസീഫ്‌, പി ഗഗാറിൻ, പയ്യോളി: കെ പുഷ്‌പജ, കെ ടി കുഞ്ഞിക്കണ്ണൻ. ബാലുശേരി: കെ ദാസൻ, കെ കെ ലതിക. ഒഞ്ചിയം: സി ഭാസ്‌കരൻ, എ പ്രദീപ്‌കുമാർ. കുന്നുമ്മൽ: കെ കെ മുഹമ്മദ്‌, മാമ്പറ്റ ശ്രീധരൻ. Read on deshabhimani.com

Related News