നാലിലൊന്നുപേർക്ക്‌ ജീവിതശൈലീ രോഗസാധ്യത



കോഴിക്കോട്‌ ജില്ലയിൽ 24.74 ശതമാനം പേരിലും ജീവിതശൈലീ രോഗസാധ്യതയുണ്ടെന്ന്‌ ആരോഗ്യവകുപ്പ്‌  സർവേയുടെ ആദ്യഘട്ട കണ്ടെത്തൽ. നവകേരള കർമപദ്ധതിയുടെ ഭാഗമായി 30 വയസ്സിന്‌ മുകളിലുള്ള  6928 പേരിൽ ആശാ വർക്കർമാരാണ്‌ സർവേ നടത്തിയത്‌. ഇതിൽ സിബിഎസി സ്‌കോർ(കമ്യൂണിറ്റി ബേസ്‌ഡ്‌ അസസ്‌മെന്റ്‌ ചെക്ക്‌ലിസ്‌റ്റ്‌) നാലിന്‌ മുകളിലുള്ള 1714 പേരെ കണ്ടെത്തി. ഇവരെ പരിശോധനയ്‌ക്കും ചികിത്സയ്‌ക്കുമായി ആരോഗ്യകേന്ദ്രങ്ങളിലേക്ക്‌ റഫർ  ചെയ്‌തു.  692 പേരിൽ സ്‌തനാർബുദ സാധ്യതയും  213 പേരിൽ സെർവിക്കൽ ക്യാൻസർ സാധ്യതയും കണ്ടെത്തി. വായിലെ ക്യാൻസർ –-45, ക്ഷയം –-122, ശ്വാസകോശരോഗങ്ങൾ–- 364  എന്നിങ്ങനെയാണ്‌ മറ്റു രോഗങ്ങളുടെ സാധ്യതകൾ.  591 പേർ നിലവിൽ രക്തസമ്മർദത്തിനും  482 പേർ പ്രമേഹത്തിനും ചികിത്സ തേടിയവരാണ്‌. രണ്ടിനുമായി ചികിത്സിക്കുന്നവർ 92 ആണ്‌.     Read on deshabhimani.com

Related News