കേരളത്തോട് അവഗണന; 
ബെഫി പ്രതിഷേധിച്ചു



കോഴിക്കോട് ബാങ്കുകളിലെ ക്ലറിക്കൽ തസ്തികയിലെ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ കേരളത്തോട് കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ നേതൃത്വത്തിൽ ലീഡ് ബാങ്കിനുമുമ്പിൽ ധർണ നടത്തി. വിവിധ സംസ്ഥാനങ്ങളിലെ വിവിധ ബാങ്കുകളിലേക്കുള്ള ക്ലറിക്കൽ തസ്തികയിലെ ഒഴിവുകൾ ഐബിപിഎസ് പരസ്യപ്പെടുത്തിയതിൽ കേരളത്തിൽ നാല് ബാങ്കുകളിൽനിന്നായി 70 ഒഴിവുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.  കനറാ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷണൽ ബാങ്ക് എന്നിവിടങ്ങളിൽ ഒറ്റ ഒഴിവും റിപ്പോർട്ട് ചെയ്തിട്ടില്ല. ചാലപ്പുറം കനറാബാങ്കിന് മുന്നിൽ നടന്ന ധർണ ബെഫി അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി സി രാജീവൻ ഉദ്ഘാടനംചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എൻ മീന, കെ ടി അനിൽകുമാർ, ജില്ലാ പ്രസിഡന്റ് എം മോഹനൻ, വിനോദൻ ചെറിയാലത്ത്,  കെ സി സുധീർ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News