കാടറിഞ്ഞ്‌ എംഎൽഎയും വിദ്യാർഥികളും

കാടറിയാൻ കക്കയത്തേക്ക് പരിപാടിയിൽ കുട്ടികളും കെ എം സച്ചിൻദേവ് എംഎൽഎയും കക്കയം കാട് സന്ദർശിക്കുന്നു


ബാലുശേരി കാടിനെയറിഞ്ഞ്‌, മരങ്ങളെക്കുറിച്ചും കിളികളെക്കുറിച്ചും സംസാരിച്ച്‌ വനത്തിനുള്ളിലൂടെ കുട്ടികൾക്കൊപ്പം നടന്ന എംഎൽഎ പരിസ്ഥിതി ദിനത്തിൽ വേറിട്ട കാഴ്‌ചയായി. നിയോജക മണ്ഡലത്തിലെ സ്കൂളുകളിൽനിന്നുള്ള പരിസ്ഥിതി ക്ലബ്‌ കൺവീനർമാർക്കൊപ്പമാണ്‌ കെ എം സച്ചിൻദേവ് എംഎൽഎ മലബാർ വന്യജീവിസങ്കേതത്തിൽപ്പെട്ട കക്കയം വനത്തിലൂടെ കാടിനെ അറിയാൻ യാത്ര ചെയ്തത്.  കാടറിയാം കക്കയത്തേയ്ക്ക് എന്ന പേരിലുള്ള യാത്ര രാവിലെ ബാലുശേരിയിൽ നിന്നാണ്‌ ആരംഭിച്ചത്‌.   ഇടയ്‌ക്ക്‌ കക്കയം തോണിക്കടവിൽ കുട്ടികളും എംഎൽഎയും ചേർന്ന് വൃക്ഷതൈ നട്ടു.  ഡാം സൈറ്റ് പരിസരത്ത് കെഎസ്ഇബി, വനം  ഉദ്യോഗസ്ഥർ ചേർന്ന് ഇവരെ സ്വീകരിച്ചു. കാട്ടിലേക്കുള്ള യാത്രയിൽ പൊലീസ്‌ സേനാംഗങ്ങളും വിദ്യാഭ്യാസ പ്രവർത്തകരും പരിസ്ഥിതിപ്രവർത്തകരും ഒപ്പം ചേർന്നു. മറ്റെല്ലാ ഔദ്യോഗിക തിരക്കുകളും മാറ്റി വെച്ചാണ് എംഎൽഎ നാല് മണിക്കൂറോളം കുട്ടികൾക്കൊപ്പം ചെലവഴിച്ചത്. ബോട്ട്‌ യാത്രയ്‌ക്കൊപ്പം തോണിക്കടവിലെ പ്രകൃതി മനോഹാരിതയും ആസ്വദിക്കാനായപ്പോൾ കുട്ടികൾ ഹാപ്പി.  പുതിയവർഷത്തെ പരിസ്ഥിതി ക്ലബ്ബിന്റെ തുടർപ്രവർത്തനങ്ങൾ കൂടി ആസൂത്രണം ചെയ്താണ് പിരിഞ്ഞത്‌.  മണ്ഡലം വികസനസമിതി കൺവീനർ ഇസ്മയിൽ കുറുമ്പൊയിൽ, കെ കെ ശിവദാസൻ, സി കെ വിനോദൻ, ബിജു കക്കയം, മുജീബ് കക്കയം, കെ ജി അരുൺ, അൻവർഷ, വിമൽ, ശിവദാസ്, എം ആർ സ്‌മിത എന്നിവർ കുട്ടികൾക്ക്‌ ഒപ്പമുണ്ടായി. Read on deshabhimani.com

Related News