ആനവണ്ടിയിൽ മൺസൂൺ ഉല്ലാസയാത്ര



കോഴിക്കോട്‌  കെഎസ്‌ആർടിസി ബജറ്റ് ടൂറിസം സെൽ നേതൃത്വത്തിൽ മൺസൂൺകാല യാത്രകൾ ആരംഭിച്ചു. ഒമ്പത്‌, 16, 23, 30 തീയതികളിൽ അതിരപ്പിള്ളി മൂന്നാർ യാത്രയുണ്ട്‌. താമസവും ഭക്ഷണവും ഉൾപ്പെടെ 2220 രൂപയാണ് നിരക്ക്‌. കൊട്ടിയൂരിലേക്ക്‌ ഏഴ്, 10, 14, 17 തീയതികളിലും യാത്രയുണ്ട്‌. പുലർച്ചെ നാലിന്‌ തുടങ്ങി രാത്രി പത്തരക്ക്‌ തിരിച്ചെത്തും. 13, 29 തീയതികളിൽ ഗവിയിലേക്കാണ്‌ യാത്ര. താമസം ഉൾപ്പെടെ 3400 രൂപയാണ് നിരക്ക്. വയനാട്, നെല്ലിയാമ്പതി, മലക്കപ്പാറ, കോഴിക്കോട് നഗരം, ജാനകിക്കാട്, മൂകാംബിക, കണ്ണൂർ പാലക്കയം തട്ട്, -പൈതൽ മല, വിസ്മയ പാർക്ക്  തുടങ്ങിയ സ്ഥലങ്ങളിലേക്കും പാക്കേജുണ്ട്‌. ബുക്കിങ് രാവിലെ ഒമ്പത് മുതൽ രാത്രി ഒമ്പതര വരെ. 9544477954,  9846100728 എന്നീ നമ്പറുകളിൽ വാട്സാപ്പിലൂടെയും ബുക്കിങ്ങുണ്ട്‌. Read on deshabhimani.com

Related News