അന്ധവിശ്വാസവും ശാസ്ത്രവിരുദ്ധതയും 
തുറന്നുകാട്ടി വിൽക്കലാമേള

പരിഷത്ത് സംസ്ഥാന പദയാത്രയിലെ വിൽക്കലാമേളയിൽനിന്ന്


കോഴിക്കോട്‌ വ്യക്തിജീവിതത്തിൽ ശാസ്ത്രബോധം പാലിക്കേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി പരിഷത്ത് പദയാത്രയിലെ വിൽക്കലാമേള. സമകാലിക സമൂഹത്തിലെ ശാസ്ത്രവിരുദ്ധതയും പുതിയ രൂപഭാവങ്ങളിൽ വീണ്ടും ശക്തിപ്പെടുന്ന അന്ധവിശ്വാസങ്ങളും തുറന്നുകാട്ടുന്ന വിൽക്കലാമേള ജനഹൃദയങ്ങൾ കീഴടക്കുകയാണ്. ‘ശാസ്ത്രം ജനനന്മയ്‌ക്ക് ശാസ്ത്രം നവകേരളത്തിന്' എന്ന  മുദ്രാവാക്യവുമായി പരിഷത്ത് നടത്തുന്ന സംസ്ഥാന പദയാത്രയ്ക്കൊപ്പമുള്ള വിൽക്കലാമേള ഇതിനകം നിരവധി വേദികൾ പങ്കിട്ടു. വിൽപാട്ടെന്ന കലാരൂപത്തെ എങ്ങനെ സാമൂഹിക വിമർശത്തിനുള്ള ഉപാധിയാക്കാമെന്നും കാണിച്ചുതരുന്നുണ്ട്.       വി കെ കുഞ്ഞികൃഷ്ണൻ, ബി എസ് ശ്രീകണ്ഠൻ എന്നിവരുടേതാണ് രചന. രവി ഏഴോം ആണ് സംവിധാനം. ഡോ. എ എസ് പ്രശാന്ത് കൃഷ്ണനാണ്‌ ഗാനങ്ങൾ എഴുതിയത്. പ്രമീള പട്ടാമ്പി, വി എ വിസ്മയ, സ്മിയ കൊടുങ്ങല്ലൂർ, രോഹിണി ഇരിങ്ങാലക്കുട, ബിന്ദു പീറ്റർ, ആർ കെ താനൂൻ,  വി കെ കുഞ്ഞികൃഷ്ണൻ,  പ്രഭോഷ്  കടലുണ്ടി,  അഖിൽ കോഴിക്കോട്, വിഷ്ണു പാലക്കാട്,  അഖിലേഷ് തയ്യൂർ എന്നിവരാണ് അഭിനയിക്കുന്നത്.  കെ വിനോദ് കുമാറാണ് ജാഥാ മാനേജർ. Read on deshabhimani.com

Related News