ജില്ലാ സഹ. ആശുപത്രി ജീവനക്കാർ 
ദേശാഭിമാനി വരിക്കാരായി

കോഴിക്കോട്‌ ജില്ലാ സഹ. ആശുപത്രി ജീവനക്കാരായ ദേശാഭിമാനി വാർഷിക വരിക്കാരുടെ പട്ടിക സിപിഐ എം 
ജില്ലാ കമ്മിറ്റിയംഗം ടി വി നിർമലൻ കെസിഇയു ഏരിയാ വൈസ്‌പ്രസിഡന്റ്‌ എ സി ഷാജിതയിൽ നിന്ന്‌ ഏറ്റുവാങ്ങുന്നു


 കോഴിക്കോട്‌ കോഴിക്കോട്‌ ജില്ലാ സഹ. ആശുപത്രിയിലെ 220 ജീവനക്കാർ ദേശാഭിമാനി വാർഷികവരിക്കാരായി. കെസിഇയു ആശുപത്രി ഏജൻസിയുടെ ആഭിമുഖ്യത്തിൽ 25 പത്രവും ചേർത്തു. വരിക്കാരുടെ പട്ടിക സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ടി വി നിർമലനും വരിസംഖ്യ ദേശാഭിമാനി യൂണിറ്റ്‌ മാനേജർ ഒ പി സുരേഷും  കെസിഇയു ഏരിയാ വൈസ്‌പ്രസിഡന്റ്‌ എ സി ഷാജിതയിൽനിന്ന്‌ ഏറ്റുവാങ്ങി. ഏരിയാ പ്രസിഡന്റ്‌ കെ ടി മനോജ്‌ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ഇ സുനിൽകുമാർ, കെ പ്രബിത, ജില്ലാ ജോ. സെക്രട്ടറി എ കെ മോഹനൻ എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി അരുൺബാലു സ്വാഗതവും ജോ. സെക്രട്ടറി എ ജി അജീഷ്‌ നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News