വിളവെടുപ്പ് തുടങ്ങി ചെണ്ടുമല്ലി പൂവിട്ട്‌ കടലുണ്ടി

മണ്ണൂർ കോട്ടക്കുന്ന് സീക്കോസിൽ ചെണ്ടുമല്ലി വിളവെടുപ്പ് ടി രാധാ ഗോപി ഉദ്ഘാടനം ചെയ്യുന്നു


  കടലുണ്ടി  മണ്ണൂർ കോട്ടക്കുന്നിലെ ചെണ്ടുമല്ലിത്തോട്ടത്തിൽ വിളവെടുപ്പ് കാലം. കഴിഞ്ഞ വർഷം പരീക്ഷണാടിസ്ഥാനത്തിലാരംഭിച്ച പൂകൃഷി ഇത്തവണ കൂടുതൽ  വ്യാപിപ്പിക്കുകയായിരുന്നു. പഞ്ചായത്തിലെ എല്ലാ വീടുകളിലും കൃഷിയിറക്കി പൂക്കളുടെ ഗ്രാമമാകുന്നതാണ് പദ്ധതി. സംസ്ഥാന സർക്കാർ വിനോദ സഞ്ചാര വകുപ്പിന് കീഴിൽ  നടപ്പാക്കുന്ന "സ്ട്രീറ്റ് ’ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഫ്ലവർ വില്ലേജാകാൻ കടലുണ്ടി ഒരുങ്ങുന്നത്.  മണ്ണൂർ സീക്കോ ടൈൽ മേഖലയിൽ അര ഏക്കറിലും കോട്ടക്കടവ്, ശ്രീപുരി റോഡിൽ ആറ്റിൻകരയിലും മണ്ണൂർ വളവ്, കാഞ്ഞാട്ട് വനിതാ വ്യവസായ കേന്ദ്രം പരിസരം എന്നിവിടങ്ങളിലും ചെണ്ടുമല്ലി സമൃദ്ധമായി വളർന്നു. മഴ കനത്തത് പൂകൃഷിക്ക് കനത്ത തിരിച്ചടിയായെങ്കിലും കിലോക്ക് 120 രൂപ നിരക്കിൽ  ലഭിക്കുന്നുണ്ട്.  സിപിഐ എം ഫറോക്ക് ഏരിയാ സെക്രട്ടറി ടി രാധാ ഗോപി ആദ്യ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. റീന പിലാക്കാട്ട് അധ്യക്ഷയായി.   Read on deshabhimani.com

Related News