ഭരണഘടന 
സംരക്ഷണസമിതി 
പ്രതിഷേധ സദസ്സ്‌‌ 7ന്‌



കോഴിക്കോട്‌ ഭരണകൂട ഭീകരതക്കും വിദ്വേഷ രാഷ്ട്രീയത്തിനുമെതിരെ ഭരണഘടന സംരക്ഷണസമിതി വ്യാഴാഴ്‌ച വൈകിട്ട് നാലിന്‌ കോഴിക്കോട്‌ ടൗൺഹാളിൽ പ്രതിഷേധ സദസ്സ്‌‌ സംഘടിപ്പിക്കും. എളമരംകരീം എംപി ഉദ്ഘാടനംചെയ്യും. ടീസ്ത സെതൽവാദിനെയും ആർ ബി ശ്രീകുമാറിനെയും വിട്ടയക്കണമെന്ന ആവശ്യമുന്നയിച്ച്‌ നടക്കുന്ന പ്രതിഷേധ സദസ്സിൽ സാമൂഹ്യസാംസ്കാരിക–-സംഘടനാ നേതാക്കളും കലാ–-സാഹിത്യകാരൻമാരും പങ്കെടുക്കും. കെ പി രാമനുണ്ണി, ടി പി അബ്ദുള്ളക്കോയ മദനി, ഡോ. ഫസൽഗഫൂർ, കെ അജിത, ഖദീജ മുംതാസ്, പി കെ പാറക്കടവ്, നാസർ ചെറുവാടി, ഒ പി അഷ്റഫ്, ഡോ. ഐ പി അബ്ദുൾസലാം, ദീദി ദാമോദരൻ, വി വസീഫ്, സുനിൽ അശോകപുരം, പി എം  വിനോദ്കുമാർ, ഡോ. യു ഹേമന്ദ്‌കുമാർ, ഡോ. എ കെ അബ്ദുൾഹക്കീം എന്നിവർ  സംസാരിക്കും. Read on deshabhimani.com

Related News