ദേശാഭിമാനിയെയും കൈരളിയെയും ഒഴിവാക്കി കേന്ദ്രമന്ത്രിയുടെ യോഗം



കോഴിക്കോട് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണമന്ത്രി അനുരാഗ് സിങ് താക്കൂർ വിളിച്ചുചേർത്ത മാധ്യമ സ്ഥാപന ഉടമകളുടെയും എഡിറ്റോറിയൽ മേധാവികളുടെയും യോഗത്തിൽ ഇടതുപക്ഷ മാധ്യമങ്ങൾക്കും മുസ്ലിം മാനേജ്മെന്റുകളുടെ  മാധ്യമങ്ങൾക്കും വിലക്ക്. മാധ്യമ വ്യവസായത്തിലെ പ്രതിസന്ധി ചർച്ചചെയ്യാനെന്നപേരിൽ കോഴിക്കോട്  ട്രൈപെൻഡ ഹോട്ടലിൽ ചേർന്ന യോഗത്തിലാണ്  ദേശാഭിമാനിയേയും കൈരളി ന്യൂസിനേയും ജനയുഗത്തെയും മറ്റും ഒഴിവാക്കിയത്. മുസ്ലിം മാനേജ്മെന്റുകളുടെ ഉടമസ്ഥതയിലുള്ള മീഡിയവൺ, മാധ്യമം, ചന്ദ്രിക, സിറാജ്‌, സുപ്രഭാതം തുടങ്ങിയ മാധ്യമങ്ങൾക്കും ക്ഷണമുണ്ടായില്ല.  കോൺഗ്രസിന്റെ ചാനലായ ജയ്‌ഹിന്ദിനെയും ഒഴിവാക്കി. കേരളത്തിൽ രാഷ്ട്രീയ സ്വാധീനമുണ്ടാക്കാൻ മാധ്യമ പിന്തുണ ഉറപ്പാക്കുകയായിരുന്നു യോഗത്തിന്റെ ലക്ഷ്യം.   പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ കൊച്ചി ഓഫീസ്‌ 40 മാധ്യമങ്ങളുടെ പട്ടിക നിർദേശിച്ചിരുന്നുവെങ്കിലും 20 മാധ്യമങ്ങളെ മാത്രം  പങ്കെടുപ്പിക്കാനായിരുന്നു തീരുമാനം. ആർഎസ്‌എസ്‌ മുഖപത്രമായ ജന്മഭൂമിയുടെ  പുതിയ ഓഫീസ്‌ ഉദ്‌ഘാടനത്തിന്‌ എത്തിയതായിരുന്നു മന്ത്രി.   Read on deshabhimani.com

Related News