ഗുസ്തി താരങ്ങള്‍ക്ക് 
ഐക്യദാര്‍ഢ്യവുമായി യുവത

ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യവുമായി എസ്എഫ്ഐയും ഡിവൈഎഫ്ഐയും ചേർന്ന് ഡിവെെഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫിന്റെ 
നേതൃത്വത്തിൽ കോഴിക്കോട് നഗരത്തിൽ നടത്തിയ നൈറ്റ് മാർച്ച്


കോഴിക്കോട്  ഡൽഹിയിൽ സമരംചെയ്യുന്ന ഗുസ്തി താരങ്ങൾക്ക് ഐകദാർഢ്യവുമായി യുവത. പോക്സോ കേസ് ഉൾപ്പടെ ചുമത്തപ്പെട്ട ബിജെപി എംപി ബ്രിജ് ഭൂഷൺ സിങ്ങിനെ അറസ്റ്റ് ചെയ്യുക എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ --–- എസ്എഫ്ഐ‌ നേതൃത്വത്തിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. രാജ്യവ്യാപക പ്രക്ഷോഭത്തിന്റെ ഭാ​ഗമായിട്ടായിരുന്നു മാർച്ച്.  കോഴിക്കോട് ബ്ലോക്കിൽ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ്‌ വി വസീഫ് ഉദ്ഘാടനംചെയ്തു. ആർ ഷാജി, എം സിനാൻ ഉമ്മർ, ഖദീജ ഹിബ, ആകാശ്, ഫഹദ് ഖാൻ, ടി വൈശാഖ്, ഹാദിഖ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News