"ബീറ്റ്‌ പ്ലാസ്‌റ്റിക്‌' ക്യാമ്പയിനുമായി ഡിവൈഎഫ്ഐ



കോഴിക്കോട് ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ‘ബീറ്റ്‌ പ്ലാസ്‌റ്റിക്‌’ എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി വൃക്ഷത്തൈകൾ നടീൽ, പ്ലാസ്റ്റിക് മാലിന്യ ശേഖരണം, വേസ്റ്റ് ബിൻ സ്ഥാപിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. ജലാശയങ്ങൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, കവലകൾ, വീടുകൾ, ഫ്ളാറ്റുകൾ എന്നിവ കേന്ദ്രീകരിച്ചാണ് മാലിന്യം ശേഖരിക്കുക. ശേഖരിക്കുന്ന മാലിന്യങ്ങൾ വിൽപ്പന നടത്തി ജില്ലയിൽ ഒരു ശുചിത്വകേന്ദ്രം നാടിന് സമർപ്പിക്കും. മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ മേഖലാ കേന്ദ്രങ്ങളിലാണ് വേസ്റ്റ് ബിൻ സ്ഥാപിക്കുക. ജില്ലാ  ഉദ്ഘാടനം ചെറുവയൽ രാമൻ താമരശേരി ബ്ലോക്കിലെ പുതുപ്പാടി പഞ്ചായത്തിൽ ഉദ്ഘാടനംചെയ്യും. Read on deshabhimani.com

Related News