ഒളവണ്ണ ഫെസ്റ്റിന്‌ തിരിതെളിഞ്ഞു

ഒളവണ്ണ ഫെസ്റ്റ് മേയർ ബീന ഫിലിപ്പ് ഉദ്ഘാടനംചെയ്യുന്നു


ഒളവണ്ണ  പഞ്ചായത്ത്‌ 19 വരെ നടത്തുന്ന ഒളവണ്ണ ഫെസ്റ്റിന് തുടക്കമായി. പന്തീരാങ്കാവിലെ കാർണിവൽ വേദിയിൽ മേയർ ബീന ഫിലിപ്പ്  ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ്‌ പി ശാരുതി അധ്യക്ഷയായി. ഫെസ്റ്റ് കോ ഓർഡിനേറ്റർ പി ഷിജിത്ത് ഫെസ്റ്റ് വിശദീകരണം നടത്തി. സിപിഐ എം ഏരിയാ സെക്രട്ടറി ബാബു പറശ്ശേരി, കോൺഗ്രസ് നേതാവ്  ചോലക്കൽ രാജേന്ദ്രൻ, ഹമീദ് മൗലവി, നിത്യാനന്ദൻ, ഇ രമേശൻ, ശർമദ് ഖാൻ എന്നിവർ സംസാരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ പി ബാബുരാജൻ സ്വാഗതവും അസി. സെക്രട്ടറി ജയലത നന്ദിയും പറഞ്ഞു. ഫെസ്റ്റിന്റെ ഭാഗമായി പന്തീരാങ്കാവിൽ കാളപൂട്ട് മത്സരം സംഘടിപ്പിച്ചു. എൺപതിൽപ്പരം ജോടി കന്നുകൾ മത്സരിക്കാനെത്തി. പഞ്ചായത്ത് പ്രസിഡന്റ്‌ പി ശാരുതി ഉദ്ഘാടനം ചെയ്തു. മത്സരത്തിൽ വളപ്പൻ ബിച്ചാവ കംബ്ലക്കല്ല് ഒന്നാമതെത്തി. Read on deshabhimani.com

Related News