പെൻഷൻ നൽകാനല്ലേ 
എന്തിനാ ഈ കുത്തിത്തിരിപ്പ്‌



കോഴിക്കോട്‌ സാമൂഹ്യ സുരക്ഷാ പെൻഷൻ ഫണ്ടിലേക്ക്‌ പണം കണ്ടെത്താൻ പെട്രോളിനും ഡീസലിനും രണ്ടു രൂപ സെസ്‌ ഏർപ്പെടുത്തിയ സംസ്ഥാന ബജറ്റ്‌ നിർദേശത്തിനെതിരെ അപവാദ പ്രചാരണത്തിലാണ്‌ വലതുപക്ഷ മാധ്യമങ്ങൾ. സംസ്ഥാനത്തെ സാമ്പത്തികമായി വരിഞ്ഞു മുറുക്കുന്ന കേന്ദ്ര സർക്കാർ നയമാണ്‌ സെസ്‌ ഏർപ്പെടുത്താൻ കേരളത്തെ നിർബന്ധിതമാക്കിയത്‌. സെസ്സിൽ നിന്നുള്ള വരുമാനം ക്ഷേമ പെൻഷൻ വിതരണത്തിനു മാത്രമാണ്‌ ഉപയോഗിക്കുക. 60 ലക്ഷം പേർക്ക്‌ ഇതിന്റെ ഗുണം ലഭിക്കും. പെൻഷൻ വിതരണം ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ രൂപീകരിച്ച പെൻഷൻ കമ്പനി പ്രവർത്തിക്കാൻ പോലും കേന്ദ്രം അനുവദിക്കുന്നില്ല. പെൻഷൻ പദ്ധതി ഉപേക്ഷിക്കണമെന്ന നിലപാടാണ്‌ കേന്ദ്രത്തിന്‌. ഈ പ്രതിസന്ധി മറികടക്കാൻ സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടിയെയാണ്‌ മാധ്യമങ്ങൾ കരിവാരിത്തേയ്‌ക്കുന്നത്‌. ഇവർക്കുള്ള മറുപടി കഴിഞ്ഞ ആറര വർഷമായി മുടങ്ങാതെ പെൻഷൻ വാങ്ങുന്ന ജനങ്ങൾ നൽകും. Read on deshabhimani.com

Related News