തെരുവുനായകൾ ഫാമിലെ 
കോഴികളെ കൊന്നൊടുക്കി

വണ്ണാത്തിപ്പൊയിൽ ലക്ഷ്യ പൗൾട്രി ഫാമിലെ കോഴികളെ തെരുവുനായകൾ കൊന്ന നിലയിൽ


കുറ്റ്യാടി  കൂട്ടമായെത്തിയ തെരുവുനായകൾ പൗൾട്രിഫാമിലെ കോഴികളെ കൂട്ടത്തോടെ കൊന്നൊടുക്കി. കായക്കൊടി വണ്ണാത്തിപ്പൊയിലിലെ ലക്ഷ്യ പൗൾട്രി ഫാമിലെ 28 ദിവസം പ്രായമായ 360 കോഴികളെയാണ് കൊന്നൊടുക്കിയത്. അരലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ഉടമ ശ്രുമൽ സുരൻ പറഞ്ഞു. പ്രദേശത്ത് തെരുവുനായകളുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകർ പറയുന്നു. വളർത്തുമൃഗങ്ങളെയും മറ്റും കൂട്ടമായെത്തുന്ന നായകൾ ആക്രമിക്കുന്നത് പതിവാണ്. കുട്ടികളെ സ്‌കൂളിൽ വിടുന്നതും പത്രവിതരണം നടത്തുന്നതും ഭയപ്പാടോടെയാണ്.   Read on deshabhimani.com

Related News