കിനാലൂരിൽ ദേശാഭിമാനിക്ക്‌ 
590 വാർഷിക വരിക്കാർ

കിനാലൂർ ലോക്കലിലെ ദേശാഭിമാനി വാർഷിക വരിക്കാരുടെ ലിസ്റ്റ് സിപിഐ എം ലോക്കൽ സെക്രട്ടറി എ സി ബൈജുവിൽ നിന്ന് ജില്ലാ സെക്രട്ടറിയറ്റംഗം എം മെഹബൂബ് ഏറ്റുവാങ്ങുന്നു


 ബാലുശേരി  കിനാലൂർ ലോക്കലിൽ ദേശാഭിമാനിക്ക്‌ 590 വാർഷിക വരിക്കാർ. പ്രത്യേക സമ്മാനപദ്ധതി പ്രകാരമാണ് വാർഷിക വരിക്കാരെ ചേർത്തത്.  ആഗസ്‌ത്‌ 22ന് തുടങ്ങിയ സമ്മാന പദ്ധതി നവംബർ 21 നാണ് അവസാനിച്ചത്. 14 ആഴ്ചകളിലായി നറുക്കെടുപ്പിലൂടെയാണ് സമ്മാനം നൽകിയത്. കൂടാതെ മുഴുവൻ വരിക്കാർക്കും പ്രോത്സാഹന സമ്മാനവും നൽകി. മെഗാസമ്മാനമായി ഫ്രിഡ്ജാണ് നൽകിയത്. 140 മാസവരിക്കാരുൾപ്പെടെ 730 വരിക്കാരെയാണ് ചേർത്തത്. കൊയലാട്ട് മുക്കിൽ നടന്ന ചടങ്ങിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം എം മെഹബൂബ് വാർഷിക വരിക്കാരുടെ ലിസ്റ്റ് ഏറ്റുവാങ്ങി. വി പ്രതിഭ അധ്യക്ഷയായി. ഡോ. കെ ടി ജലീൽ എംഎൽഎ, കെ എം സച്ചിൻദേവ് എംഎൽഎ, വി എം കുട്ടികൃഷ്ണൻ, ഏരിയാ സെക്രട്ടറി ഇസ്മയിൽ കുറുമ്പൊയിൽ, ജംഷീദലി മലപ്പുറം എന്നിവർ സംസാരിച്ചു. എ സി ബൈജു സ്വാഗതം പറഞ്ഞു. Read on deshabhimani.com

Related News