തിമിരിപ്പുഴ പാലം 
നിർമാണത്തിന് 8.44 കോടിയുടെ ഭരണാനുമതി

കുറ്റ്യാടി പുഴയ്ക്കു കുറുകെ തിമിരിപ്പുഴ പാലം നിർമിക്കുന്ന ഭാഗം


 പേരാമ്പ്ര ചക്കിട്ടപാറ പഞ്ചായത്തിലെ പന്നിക്കോട്ടൂരിനെയും കുവ്വപ്പൊയിലിനെയും ബന്ധിപ്പിച്ച് കുറ്റ്യാടി പുഴയ്ക്കു കുറുകെ  തിമിരിപ്പുഴ പാലം നിർമിക്കാൻ 8.44 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ടി പി രാമകൃഷ്ണൻ എംഎൽഎ അറിയിച്ചു. നിലവിലുള്ള വീതി കുറഞ്ഞ പാലത്തിന് 150 മീറ്റർ താഴെ മിനി സ്റ്റേഡിയത്തിനടുത്താണ് പുതിയ പാലം നിർമിക്കുക. 2020-–-21 ലെ ബജറ്റിൽ ആറ്കോടി രൂപ വകയിരുത്തുകയും  20 ശതമാനം തുകയായ 1.20 കോടി രൂപ അനുവദിക്കുകയും ചെയ്തിരുന്നു. പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരമാണ് നിർമാണ ചെലവ് 8.44 കോടി രൂപയായി ഉയർത്തിയത്. Read on deshabhimani.com

Related News