ലീഗ് നീക്കം തീക്കളി



കോഴിക്കോട്  വഖഫ് ബോർഡ്‌ നിയമന വിവാദത്തിന്റെ പേരിൽ സർക്കാരിനെ ആക്രമിക്കാൻ പള്ളി  ഉപയോഗിക്കാനുള്ള  മുസ്ലീംലീഗ്‌ നീക്കം തീക്കളിയാണെന്ന് നാഷണൽ സെക്കുലർ കോൺഫറൻസ് സംസ്ഥാന കമ്മിറ്റി   പറഞ്ഞു.  ആരാധനാലയങ്ങളിൽ രാഷ്ട്രീയ പ്രചാരണം നടത്തുന്നത് ഭരണഘടനാവിരുദ്ധമാണ്.   ലീഗ് നീക്കം  സമാധാന അന്തരീക്ഷം തകർക്കും.   ലീഗ് മറ്റൊരു സംഘപരിവാറാകാനല്ല ശ്രമിക്കേണ്ടത്. ആർഎസ്എസിന് ചൂണ്ടയിടാൻ പാകത്തിൽ വർഗീയത ആളിക്കത്തിക്കുന്ന അപകടകരമായ പ്രവണത ലീഗ് അടിയന്തരമായി അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.  മജീദ് മുസ്ലിയാർ അധ്യക്ഷനായി. Read on deshabhimani.com

Related News