പൂതാടിയിലെ വയോധികയുടേത്‌ 
സ്വാഭാവിക മരണം



പുൽപ്പള്ളി  ബന്ധുക്കളെയും നാട്ടുകാരെയും അറിയിക്കാതെ മക്കൾ മറവുചെയ്ത വയോധികയുടെ മരണം സ്വാഭാവികമെന്ന്‌ പോസ്റ്റുമോർട്ടം റിപ്പോർട്ട്‌. പൂതാടി പഞ്ചായത്തിലെ നെയ്ക്കുപ്പ മണൽവയൽ കാട്ടുനായ്ക്ക കോളനിയിലെ പരേതനായ ബൊമ്മന്റെ ഭാര്യ ഭൈരി(80)യുടെ മൃതദേഹമാണ്‌ മക്കൾ വീടിനടുത്ത്‌ ആരുമറിയാതെ സംസ്കരിച്ചത്‌. രണ്ടുദിവസമായി ഇവരെ കാണാതായതിനെത്തുടർന്ന്‌ പഞ്ചായത്തംഗവും ട്രൈബൽ പ്രൊമോട്ടറും കേണിച്ചിറ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന്‌ ഫോറൻസിക് വിദഗ്‌ധർ നടത്തിയ പോസ്റ്റുമോർട്ടത്തിലാണ്‌ സ്വാഭാവിക മരണമാണെന്ന്‌ തെളിഞ്ഞത്‌.  അധികമാരോടും ഇടപെടാതെ മക്കളായ നാരായണനോടും ബാലനോടുമൊപ്പമായിരുന്നു ഇവരുടെ താമസം.  അമ്മ മരിച്ചെന്നും  മറവുചെയ്തെന്നും മനോവൈകല്യമുള്ള മക്കൾ അടുത്തുള്ളവരെ അറിയിച്ചിരുന്നു. വീടിനുസമീപം പുതിയ മൺകുന കണ്ടതോടെ സംശയം ബലപ്പെട്ടു. തുടർന്നാണ് പൊലീസ് കോഴിക്കോട് മെഡിക്കൽ കോളേജിലെ ഫോറൻസിക് വിദഗ്‌ധരുടെ സഹായം തേടിയത്‌.  കൂടുതൽ പരിശോധനയ്ക്കായി ആന്തരികാവയവങ്ങൾ പരിശോധനക്കയച്ചു. നടപടികൾക്ക് ഫോറൻസിക് അസി. പ്രൊഫസർ ടി എം ബ്രിജിത്ത, ബത്തേരി തഹസിൽദാർ ഷാജി, പൂതാടി പഞ്ചായത്ത്‌ പ്രസിഡന്റ് മേഴ്സി സാബു, കേണിച്ചിറ പൊലീസ് ഇൻസ്പെക്ടർ ടി ശശിധരൻ, എസ്ഐ ഉമ്മർ തുടങ്ങിയവർ നേതൃത്വംനൽകി. Read on deshabhimani.com

Related News